കെ.എം ബഷീറിന്റെ മരണം:കേസ് അട്ടിമറിക്കാൻ ശ്രീറാം ശ്രമിച്ചെന്ന് കുറ്റപത്രം

Share

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​റി​നെ മദ്യലഹരിയിൽ വാ​ഹ​ന​മി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ​തി​രേ അ​ന്തി​മ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

അന്വേഷണം അട്ടിമറിക്കാൻ തുടക്കംമുതലേ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ശ്ര​മം ന​ട​ത്തി​യെ​ന്ന് തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ​ൽ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ക്രൈം​ബ്രാ​ഞ്ച് സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. കേസിന്റെ തെളിവ് നശിപ്പിക്കാനും ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ശ്ര​മി​ച്ചു. ആ​ദ്യം വാ​ഹ​ന​മോ​ടി​ച്ച​ത് താ​ന​ല്ലെ​ന്ന് വ​രു​ത്താ​ൻ പോ​ലീ​സി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു.

പി​ന്നീ​ട് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും കിം​സി​ലും ര​ക്ത​പ​രി​ശോ​ധ​ന​യ്ക്ക് സ​മ്മ​തി​ച്ചി​ല്ല. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​ൻ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ചി​ട്ടും പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് കിം​സി​ലേ​ക്ക് പോ​യെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റ് മൂ​ന്നി​ന് പു​ല​ർ​ച്ചെ​യാ​ണ് കെ.​എം. ബ​ഷീ​ർ കൊ​ല്ല​പ്പെ​ടു​ന്ന​ത്. അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ വാ​ഹ​ന​മി​ടി​ച്ച് ബ​ഷീ​ർ തെ​റി​ച്ചു പോ​കു​ക​യാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ ബ​ഷീ​ർ മ​രി​ച്ചു. ഇ​തി​ന് ശേ​ഷം ന​ട​ന്ന കാ​ര്യ​ങ്ങ​ൾ ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു. മ​ദ്യ​പി​ച്ചെ​ന്ന് ബോ​ധ്യ​പ്പെ​ട്ടി​ട്ടും ശ്രീ​റാ​മി​നെ ര​ക്ത​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കാ​ത്ത​ത് പൊ​ലീ​സി​ന്‍റെ വീ​ഴ്ച​യാ​യി വി​ല​യി​രു​ത്തു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *