മുത്തൂറ്റ് വിഷയം:സി​ഐ​ടി​യു​വിനെ രൂ​ക്ഷമായി വി​മ​ര്‍ശിച്ച്‌ ഹൈ​ക്കോ​ട​തി​

Share

കൊ​ച്ചി: മു​ത്തൂ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ൽ നടന്നു വരുന്ന സമരങ്ങളുമായി ബന്ധപ്പെട്ട് തൊ​ഴി​ലാ​ളി സം​ഘ​ട​ന​യാ​യ സി​ഐ​ടി​യു​വി​ന് ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ര്‍​ശ​നം. സ​മ​രം അ​വ​ഗ​ണി​ച്ച്‌ ജോ​ലി​ക്കെ​ത്തി​യ ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കോ​ട​തി​യു​ടെ വി​മ​ര്‍​ശ​ന​മു​ണ്ടാ​യ​ത്.

ഇ​ങ്ങ​നെ​യാ​ണോ പ്ര​ശ്ന പ​രി​ഹാ​ര​മു​ണ്ടാ​ക്കേ​ണ്ട​തെ​ന്ന് ചോ​ദി​ച്ച കോ​ട​തി സി​ഐ​ടി​യു ഇ​ത്ത​ര​ത്തി​ല​ല്ല പെ​രു​മാ​റേ​ണ്ട​തെ​ന്നും ഓ​ര്‍​മി​പ്പി​ച്ചു. ജീ​വ​ന​ക്കാ​ര്‍​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​നി കോ​ട​തി പ​റ​ഞ്ഞി​ട്ട് മ​ധ്യ​സ്ഥ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യ​താ​ല്‍ മ​തി​യെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

കോ​ട​തി​യു​ടെ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് മ​റു​പ​ടി പ​റ​ഞ്ഞ സി​ഐ​ടി​യു അ​ക്ര​മ സം​ഭ​വ​ങ്ങ​ളെ അ​പ​ല​പി​ക്കു​ന്നു​വെ​ന്ന് അ​റി​യി​ച്ചു. ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച കു​റ്റ​ക്കാ​രെ സി​ഐ​ടി​യു സം​ര​ക്ഷി​ക്കി​ല്ല. തൊ​ഴി​ല്‍ ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​ന്‍ മ​ധ്യ​സ്ഥ ച​ര്‍​ച്ച​യു​മാ​യി കോ​ട​തി മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്നും സി​ഐ​ടി​യു കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *