നെടുമ്പാശേരിയിൽ സ്വർണം പിടികൂടി

Share

കൊച്ചി:നെടുമ്പാശേരി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കസ്റ്റംസ് അധികൃതർ ര​ണ്ട് യാ​ത്ര​ക്കാ​രി​ല്‍ ​നിന്നായി സ്വ​ര്‍​ണം പി​ടി​ച്ചു.ക്വാ​ലാ​ലം​പൂ​ര്‍, ദുബായി എന്നിവടങ്ങളില്‍ നിന്നും എത്തിയരുടെ പക്കല്നിന്നുമാണ് സ്വർണം പിടിച്ചെടുത്തത്.

പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ ക്വാ​ലാ​ലം​പൂ​രി​ല്‍​നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​യ ചെ​ന്നൈ മ​ണ്ണ​യി​ല ഹാ​ര്‍​ബ​റി​ല്‍ ആ​ബി​ദ ബാ​നു​വി​ല്‍ നി​ന്ന് 356 ഗ്രാം ​സ്വ​ര്‍​ണം കസ്റ്റംസ് പിടിച്ചെടുത്തത്. ഇ​തി​ന് ഏ​ക​ദേ​ശം 18 ല​ക്ഷം രൂ​പ വി​ല​വ​രും. അ​ടി​വ​സ്ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ര്‍​ണം.

ദു​ബാ​യി​യി​ല്‍ നി​ന്നും പു​ല​ര്‍​ച്ചെ 5.30 ഓ​ടെ എത്തിയ മ​ല​പ്പു​റം വ​ള്ളി​യാ​ങ്കു​ളം തെ​ക്കോ​ട്ടുവീ​ട്ടി​ല്‍ ജാ​ബി​റി​ല്‍​ നി​ന്നു 174 ഗ്രാം ​സ്വ​ര്‍​ണം പിടിച്ചു. സ്വ​ര്‍​ണം മാ​ല​യാ​ക്കി ബാ​ഗി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *