ബോംബെ ഹൈക്കോടതിയിലെ രണ്ടാമത്തെ ഏറ്റവും മുതിര്‍ന്ന ജഡ്ജി രാ​ജി പ്ര​ഖ്യാ​പി​ച്ചു

Share

മുംബൈ: ബോംബെ ഹൈക്കോടതിയിലെ രണ്ടാമത്തെ ഏറ്റവും മുതിര്‍ന്ന ജഡ്ജ് ജസ്റ്റിസ് സത്യരാജന്‍ ധര്‍മാധികാരി രാജിവച്ചു. രാജി സമര്‍പ്പിച്ചതായി വ്യക്തമാക്കിയ അദ്ദേഹം കാരണമെന്തെന്നു വ്യക്തമാക്കിയിട്ടില്ല.വെ​ള്ളി​യാ​ഴ്ച കോ​ട​തി മു​റി​യി​ല്‍​വ​ച്ചാ​ണ് ജ​സ്റ്റീ​സ് ധ​ര്‍​മാ​ധി​കാ​രി രാ​ജി​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ഒരു കേസുമായി ബന്ധപ്പെട്ട് അഭിഭാഷകന്‍ മാത്യു നെടുമ്ബാറ, അടുത്തയാഴ്ച ഹര്‍ജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട വേളയില്‍ താന്‍ ഓഫിസ് വിടുകയാണെന്നും ഇതെന്റെ അവസാന ദിവസമാണെന്നും ജസ്റ്റിസ് അറിയിക്കുകയായിരുന്നു. തമാശ പറയുകയാണ് എന്നാണ് തോന്നിയത് എന്നും അതു കേട്ട് താന്‍ ഞെട്ടിത്തരിച്ചെന്നും നെടുമ്ബാറ പിന്നീട് പറഞ്ഞു.

2003 നവംബര്‍ 14ന് ബോംബെ ഹൈക്കോടതിയില്‍ എത്തിയ ജസ്റ്റിസ് ധര്‍മഗിരി മറ്റൊരു ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആകാനിരിക്കെയാണ് രാജിവച്ചൊഴിയുന്നത്. രാജ്യത്ത് ഏറെ കോളിളക്കമുണ്ടാക്കിയ നരേന്ദ്രധഭോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ വധക്കേസ് പരിഗണിച്ചത് അദ്ദേഹമായിരുന്നു. യുക്തിവാദി നരേന്ദ്ര ധബോല്‍ക്കര്‍, കമ്മ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകക്കേസുകള്‍ അന്വേഷിക്കുന്നതിലെ കാലതാമസത്തെ കുറിച്ച്‌ അദ്ദേഹം സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചിരുന്നു. ഇദ്ദേഹത്തിന്റെ അച്ഛന്‍ ചന്ദ്രശേഖര്‍ ധര്‍മഗിരി ബോംബെ ഹൈക്കോടതിയിലെ മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്നു.

വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് രാ​ജി​യെ​ന്ന് അ​ദ്ദേ​ഹം പി​ന്നീ​ട് ചേം​ബ​റി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ബോം​ബെ വി​ടാ​ന്‍ താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും മ​റ്റേ​തെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് ചീ​ഫ് ജ​സ്റ്റീ​സാ​യി​രി​ക്കാ​ന്‍ താ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കൂ​ടു​ത​ല്‍ വി​ശ​ദീ​ക​ര​ണ​ങ്ങ​ളി​ലേ​ക്ക് അ​ദ്ദേ​ഹം ക​ട​ന്നി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *