തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്:​ആവ​ശ്യ​മെ​ങ്കി​ൽ അ​പ്പീ​ൽ പോ​കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

Share

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് 2015 ലെ ​വോ​ട്ട​ർ പ​ട്ടി​ക ഉപയോഗിക്കണ്ട എന്ന ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രെ ആ​വ​ശ്യ​മെ​ങ്കി​ൽ അ​പ്പീ​ൽ പോ​കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ക​മ്മീ​ഷ​ൻ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

കോ​ട​തി ഉ​ത്ത​ര​വ് ല​ഭി​ച്ച ശേ​ഷം തു​ട​ർ​ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ക്ടോ​ബ​റി​ൽ ത​ന്നെ ന​ട​ത്താ​നാ​കും. തെ​ര​ഞ്ഞെ​ടു​പ്പ് വൈ​കി​ല്ലെ​ന്നും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *