നിർഭയ കേസ്:പ്രതികളുടെ മരണ വാറണ്ട് ഇന്ന് പുറപ്പെടുവിക്കില്ല

Share

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ ഇന്ന് മരണ വാറണ്ട് പുറപ്പെടുവിക്കില്ല. കേസ് പഠിക്കാന്‍ സമയം വേണമെന്ന് പ്രതി പവന്‍ ഗുപ്തയുടെ പുതിയ അഭിഭാഷകന്‍ പറഞ്ഞു.ഇതേതുടർന്ന് കേസ് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. അതേസമയം, പ്രതി വിനയ് ശര്‍മ്മയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി നാളെ പുറപ്പെടുവിക്കും.

കോടതി വ്യാഴാഴ്ച മരണവാറണ്ട് പുറപ്പെടുവിപ്പിക്കുകയാണെങ്കില്‍ അത് ഭരണഘടനയുടെ 21-ാം അനുചേ്ഛദ പ്രകാരമുള്ള നീതിയുക്തമായ വിചാരണയും തുടര്‍നടപടികളും എന്ന അവകാശം ലംഘിക്കുന്നതിന് തുല്യമാണെന്നും പ്രതികള്‍ കോടതിയില്‍ വാദിച്ചു.

ശിക്ഷ നടപ്പാക്കുന്നത് നീട്ടാനാണ് പ്രതിഭാഗത്തിന്റെ നീക്കമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചേ മതിയാകൂ എന്ന് കോടതി പ്രതികരിച്ചു.

നിര്‍ഭയയുടെ മാതാപിതാക്കള്‍ വികാരഭരിതമായാണ് കോടതിയില്‍ വിധി കേട്ടത്. നീതി എപ്പോള്‍ ലഭിക്കുമെന്ന് നിര്‍ഭയയുടെ അമ്മ കോടതിയില്‍ ചോദിച്ചു.

ഫെബ്രുവരി 1നാണ് വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയത്. രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.

അതിനിടെ നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ വൈകുന്നതില്‍ പ്രതിഷേധിച്ച്‌ നിര്‍ഭയയുടെ രക്ഷിതാക്കള്‍ കോടതി വളപ്പില്‍ മുദ്രാവാക്യം വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *