ഓസ്കറിൽ മുത്തമിട്ട് ദക്ഷിണ കൊറിയ:പാ​ര​സൈ​റ്റ് മി​ക​ച്ച ചിത്രം

Share

ലോ​സ് ആ​ഞ്ച​ല്‍​സ്:ദ​ക്ഷി​ണ കൊ​റി​യൻ ചി​ത്രം പാ​ര​സൈ​റ്റി​ന് മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള ഓ​സ്കാ​ര്‍.നാ​ല് പ്രധാന പു​ര​സ്കാ​ര​ങ്ങ​ള്‍‌ സ്വ​ന്ത​മാ​ക്കി​ പാ​ര​സൈ​റ്റ് തൊ​ണ്ണൂ​റ്റി​ര​ണ്ടാ​മ​ത് ഓ​സ്കാ​ര്‍ വേ​ദി​യി​ല്‍ ദക്ഷിണ കൊറിയ കയ്യൊപ്പ് ചാർത്തി. ഒ​രു വി​ദേ​ശ ഭാ​ഷാ ചി​ത്രം ഇ​തു​വ​രെ മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള ഓ​സ്കാ​ര്‍ പു​ര​സ്‍​കാ​രം നേ​ടി​യി​ട്ടി​ല്ലെ​ന്ന ച​രി​ത്ര​വും പാ​ര​സൈ​റ്റ് തി​രു​ത്തി​ക്കു​റി​ച്ചു.

മി​ക​ച്ച സം​വി​ധാ​യ​ക​ന്‍, മി​ക​ച്ച തി​ര​ക്ക​ഥ, മി​ക​ച്ച വി​ദേ​ശ ഭാ​ഷാ ചി​ത്ര​ത്തി​നു​ള്ള പു​ര​സ്കാ​രം എ​ന്നീ പു​ര​സ്കാ​ര​ങ്ങ​ളും പാ​ര​സൈ​റ്റ് സ്വ​ന്ത​മാ​ക്കി. മി​ക​ച്ച ചി​ത്ര​ത്തി​നും മി​ക​ച്ച വി​ദേ​ശ ഭാ​ഷാ ചി​ത്ര​ത്തി​നു​മു​ള്ള ഇ​ര​ട്ട ഓ​സ്‍​ക​ര്‍ നേ​ടു​ന്ന ചി​ത്ര​മെ​ന്ന ച​രി​ത്ര​വും ഇ​തോ​ടെ പാ​ര​സൈ​റ്റി​നു മു​ന്നി​ല്‍ വ​ഴി​മാ​റി. ഗോ​ള്‍​ഡ​ന്‍ ഗ്ലോ​ബ് പു​ര​സ്‍​കാ​ര​ത്തി​ല്‍ മി​ക​ച്ച വി​ദേ​ശ ഭാ​ഷാ ചി​ത്ര​ത്തി​നു​ള്ള പു​ര​സ്‍​കാ​ര​വും പാം ​ദി ഓ​ര്‍ പു​ര​സ്‍​കാ​ര​വും പാ​ര​സൈ​റ്റ് ഇ​തി​ന​കം നേ​ടി​യി​ട്ടു​ണ്ട്.

ദക്ഷിണ കൊറിയയില്‍ നിലനില്‍ക്കുന്ന വര്‍ഗ വിവേചനത്തിന്‍റെയും സാമൂഹിക-സാമ്ബത്തിക അസമത്വത്തിന്‍റെയും രാഷ്ട്രീയം പറയുകയാണ് ചിത്രം. ബോങ് ജൂണ്‍-ഹോ ആണ് സംവിധാനം.
കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ നേടുന്ന ആദ്യം കൊറിയന്‍ ചിത്രവുമായിരുന്നു ‘പാരസൈറ്റ്’.

ഒ​രു കൊ​റി​യ​ന്‍ ചി​ത്രം നാ​ല് ഓ​സ്ക​ര്‍ പു​ര​സ്കാ​രം നേ​ടു​ന്ന​ത് ച​രി​ത്ര​ത്തി​ല്‍ ഇ​താ​ദ്യ​മാ​ണ്. ഒ​രു ഏ​ഷ്യ​ന്‍ ചി​ത്രം ഓ​സ്കാ​ര്‍ വേ​ദി​യി​ല്‍ നേ​ട്ടം വാ​രി​ക്കൂ​ട്ടു​ന്ന​തും ഇ​താ​ദ്യ​മാ​ണ്. പാ​ര​സൈ​റ്റി​ലൂ​ടെ ബോം​ഗ് ജൂ ​ഹോ മി​ക​ച്ച സം​വി​ധാ​യ​ക​നാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഓ​സ്കാ​റി​ല്‍ ആ​റ് നോ​മി​നേ​ഷ​നു​ക​ളു​മാ​യി എ​ത്തി നാ​ല് പു​ര​സ്കാ​ര​ങ്ങ​ളു​മാ​യി മ​ട​ങ്ങു​ന്നു​വെ​ന്ന അ​പൂ​ര്‍​വ​ത​യും പാ​ര​സൈ​റ്റ് സ്വ​ന്ത​മാ​ക്കി.

ഏ​വ​രും പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ ജോ​ക്ക​റാ​യി ചി​രി​ച്ചു​കൊ​ണ്ട് ക​ര​ഞ്ഞ വാ​ക്വി​ന്‍ ഫീ​നി​ക്സ് മി​ക​ച്ച ന​ട​നു​ള്ള ഓ​സ്കാ​ര്‍ പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി. ഗോ​ള്‍​ഡ​ന്‍ ഗ്ലോ​ബ് മു​ത​ല്‍ ബാ​ഫ്റ്റ് വ​രെ പു​ര​സ്കാ​ര​ങ്ങ​ള്‍ ജോ​ക്ക​റി​ലെ അ​ഭി​ന​യ​ത്തി​ലൂ​ടെ തേ​ടി​യെ​ത്തി​യ വാ​ക്വി​ന്‍ ഫീ​നി​ക്സി​നെ ഓ​സ്കാ​ര്‍ വേ​ദി​യും നി​രാ​ശ​പ്പെ​ടു​ത്തി​യി​ല്ല. ജൂ​ഡി​യി​ലെ അ​ഭി​ന​യ​ത്തി​ന് റെ​നെ സെ​ല്‍​വെ​ഗ​റാ​ണ് മി​ക​ച്ച ന​ടി. റെ​നെ സെ​ല്‍​വെ​ഗ​ര്‍ ഗോ​ള്‍​ഡ​ന്‍ ഗ്ലോ​ബ് പു​ര​സ്കാ​ര​വും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.‌

Leave a Reply

Your email address will not be published. Required fields are marked *