ഗാ​ര്‍​ഗി കോ​ള​ജി​ലെ ലൈംഗികാതിക്രമം:പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം

Share

ന്യൂ​ഡ​ല്‍​ഹി:ഡൽഹി ഗാ​ര്‍​ഗി കോ​ള​ജി​ല്‍ വിദ്യസൃതിനിക്സല്ക് നേരെ ലൈം​ഗി​തി​ക്ര​മം ന​ട​ത്തി​യ​തി​ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത 10 പ്ര​തി​ക​ള്‍​ക്കും കോടതി ജാ​മ്യം. ഡ​ല്‍​ഹി സാ​കേ​ത് കോ​ട​തി​യാ​ണ് ഇ​വ​ര്‍​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 10,000 രൂ​പ​യു​ടെ ജാ​മ്യ​ത്തി​ലാ​ണ് പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ, ഇ​വ​രെ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടി​രു​ന്നു.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് കോ​ള​ജി​ലെ വാ​ര്‍​ഷി​ക ആ​ഘോ​ഷ​ത്തി​നി​ടെ അക്രമികൾ ഗാ​ര്‍​ഗി കോ​ള​ജി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​ത്. ജ​യ്ശ്രീ​റാം വി​ളി​ക​ള്‍ ഉ​യ​ര്‍​ത്തി​യാ​ണ് അ​ക്ര​മി​ക​ള്‍ എ​ത്തി​യ​തെ​ന്ന് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ ക​ട​ന്നു​പി​ടി​ച്ച്‌ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

അ​ക്ര​മ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​ക​ള്‍ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. കോ​ള​ജ് കാം​പ​സി​ല്‍ അ​ക്ര​മി​ക​ള്‍ നി​ല്‍​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും വി​ദ്യാ​ര്‍​ഥി​ക​ള്‍ പു​റ​ത്തു​വി​ട്ടി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പ​രാ​തി ല​ഭി​ച്ചി​ല്ലെ​ന്ന ന്യാ​യ​മു​യ​ര്‍​ത്തി പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​തും അ​റ​സ്റ്റ് ഉ​ള്‍​പ്പെ​ട​യു​ള്ള ന​ട​പ​ടി​ക​ളു​ണ്ടാ​യ​തും.

Leave a Reply

Your email address will not be published. Required fields are marked *