ഭീ​ക​ര പ്ര​വ​ര്‍​ത്തനം:ഹാ​ഫീ​സ് സ​യി​ദി​ന് 11 വര്‍ഷം തടവ്

Share

ഇ​സ്‌​ലാ​മാ​ബാ​ദ്: ജ​മാ അ​ത്ത് ഉ​ദ് ദ​വ നേ​താ​വ് ഹാ​ഫീ​സ് സ​യി​ദി​ന് 11 വര്‍ഷം തടവ് ശിക്ഷ വിധിച്ച പാകിസ്താന്‍ ഭീകര വിരുദ്ധ കോടതി. . ഭീ​ക​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ​ണം ന​ല്‍​കി​യെ​ന്ന കു​റ്റം ചു​മ​ത്തി​യാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. ലാ​ഹോ​റി​ലെ ഭീ​ക​ര​വി​രു​ദ്ധ കോ​ട​തി​യാ​ണ് കേ​സി​ല്‍ വി​ധി പ​റ​ഞ്ഞ​ത്.

ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ​ണം ന​ല്‍​കി​യ സം​ഭ​വ​ത്തി​ല്‍ ആ​റ് കേ​സു​ക​ളാ​ണ് ഹാ​ഫീ​സ് സ​യി​ദി​നെ​തി​രേ ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ ​കേ​സു​ക​ളെ​ല്ലാം ഒ​ന്നി​ച്ച്‌ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന സ​യി​ദി​ന്‍റെ ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചി​രു​ന്നു.

ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച ബാഫിസ് സയീദ് ഭീകരവാദത്തിന് ധനസഹായം ചെയ്തുവെന്ന കേസില്‍ ജൂലൈ 17നാണ് കനത്ത സുരക്ഷയില്‍ ഇയാളെ ലാഹോറിലെ കോട്ട് ലഖ്പത് ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കാന്‍ ഗുജ്റന്‍വാലയിലേക്ക് പോകുന്നതിനിടെയായിരുന്നു അറസ്റ്റ്. സയീദിനെ പിടിക്കാന്‍ ആവശ്യമായ വിവരം കൈമാറുന്നവര്‍ക്ക് യുഎസ് ഒരു കോടി ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

ലാഹോറിലും ഗുജ്റന്‍വാലയിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള രണ്ട് കേസുകളിലാണ് ഇപ്പോഴത്തെ കോടതി നടപടി. ഓരോ കേസിലും അഞ്ചര വര്‍ഷം വീതം തടവുശിക്ഷയും 15000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഹാഫീസ് സെയിദിനെതിരെയും ഇയാളുടെ അടുത്ത അനുയായിക്കെതിരെയും പാക് ഭീകരവിരുദ്ധ കോടതി കുറ്റം ചുമത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *