ഏഴുവയസുകാരിക്ക് പീഡനം:കുറ്റക്കാരനായ പിതാവിന് മരണം വരെ ജീവപര്യന്തം

Share

ജെ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ‌ ഏ​ഴു​വ​യ​സു​കാ​രി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ച്ച പി​താ​വി​ന് മ​ര​ണം​വ​രെ ജീ​വ​പ​ര്യ​ന്തം ത​ട​വ്. ജാ​ൽ​വാ​റി​ലെ പ്ര​ത്യേ​ക പോ​സ്കോ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. പ്ര​തി 70,000 രൂ​പ പി​ഴ​യ​ട​ക്കാ​നും കോ​ട​തി വി​ധി​ച്ചു.

ജാ​ൽ​വാ​ർ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് റ​യീ​സി​നെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. 20017 ഡി​സം​ബ​റി​ൽ ആ​ണ് ശി​ശു​ക്ഷേ​മ സ​മി​തി കു​ട്ടി​യെ ര​ക്ഷ​പെ​ടു​ത്തു​ന്ന​ത്. കൗ​ൺ​സ​ലിം​ഗി​ൽ പി​താ​വി​ൽ​നി​ന്ന് തു​ട​ർ​ച്ച​യാ​യി ലൈം​ഗീ​ക പീ​ഡ​നം ഏ​ൽ​ക്കേ​ണ്ടി​വ​ന്ന അ​നു​ഭ​വം പെ​ൺ‌​കു​ട്ടി വെ​ളി​വാ​ക്കി.

അ​ങ്ക​ന​വാ​ടി അ​ധ്യാ​പി​ക​യോ​ടാ​ണ് കു​ട്ടി ആ​ദ്യം ദു​ര​നു​ഭ​വം പ​ങ്കു​വ​ച്ച​ത്. ഇ​വ​ർ ശി​ശു​ക്ഷേ​മ സ​മി​തി​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​ക്ക് ര​ണ്ട് മാ​സം പ്രാ​യ​മു​ള്ള​പ്പോ​ൾ അ​മ്മ മ​രി​ച്ചു. പി​ന്നീ​ട് പി​താ​വാ​ണ് കു​ട്ടി​യെ സം​ര​ക്ഷി​ച്ചു​പോ​ന്ന​ത്. കേ​സി​ൽ 26 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ച കോ​ട​തി 51 രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ചു

Leave a Reply

Your email address will not be published. Required fields are marked *