ഡോ.ക​ഫീ​ല്‍ ഖാ​നെ​ കുരുക്കി യോഗി സർക്കാർ:ദേ​ശീ​യ സു​ര​ക്ഷാ നി​യ​മം ചു​മ​ത്തി യുപി പോലീസ്

Share

ല​ക്നോ: ഡോ. ​ക​ഫീ​ല്‍ ഖാ​നെ​തി​രേ ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സ് ദേ​ശീ​യ സു​ര​ക്ഷാ നി​യ​മം (എ​ന്‍​എ​സ്‌എ) ചു​മ​ത്തി . കേന്ദ്രത്തിൻറെ ദേ​ശീ​യ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ അ​ലി​ഗ​ഡ് മു​സ്ലിം സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ്ര​സം​ഗി​ച്ച​തി​ന്‍റെ പേ​രി​ലാ​ണു ന​ട​പ​ടി.

ഡി​സം​ബ​ര്‍ പ​ന്ത്ര​ണ്ടി​നാ​ണ് അ​ലി​ഗ​ഢ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ക​ഫീ​ല്‍ ഖാ​ന്‍ പ്ര​സം​ഗി​ച്ച​ത്. ജ​നു​വ​രി 29-ന് ​അ​റ​സ്റ്റി​ലാ​യ ക​ഫീ​ല്‍ ഖാ​ന് പി​ന്നീ​ട് ജാ​മ്യം ല​ഭി​ച്ചു. എ​ന്നാ​ല്‍ പി​ന്നീ​ട് മും​ബൈ ബാ​ഗി​ല്‍ സി​എ​എ വി​രു​ദ്ധ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത അ​ദ്ദേ​ഹ​ത്തെ വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്തു ജ​യി​ലി​ലാ​ക്കി.

ക​ഫീ​ല്‍ ഖാ​ന് ജാ​മ്യം തേ​ടി ബ​ന്ധു​ക്ക​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍, ജാ​മ്യ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ അ​ലി​ഗ​ഡ് കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ആ​ദ്യ​ത്തെ കേ​സി​ല്‍ പു​തി​യ വ​കു​പ്പ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ മ​ഥു​ര ജ​യി​ലി​ലാ​ണു ക​ഫീ​ല്‍ ഖാ​നു​ള്ള​ത്.

ഗൊ​ര​ഖ്പു​ര്‍ ബി​ആ​ര്‍​ഡി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ശി​ശു​രോ​ഗ വി​ദ​ഗ്ധ​നാ​യി​രു​ന്ന ക​ഫീ​ല്‍ ഖാ​ന്‍ ഓ​ക്സി​ജ​ന്‍ കി​ട്ടാ​തെ ശി​ശു​ക്ക​ള്‍ കൂ​ട്ട​ത്തോ​ടെ മ​രി​ച്ച സം​ഭ​ത്തി​ല്‍ ഇ​ട​പെ​തോ​ടെ​യാ​ണു സം​സ്ഥാ​ന​ത്തെ യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ര്‍​ക്കാ​രി​ന്‍റെ പ്ര​തി​കാ​ര ന​ട​പ​ടി​ക​ള്‍ നേ​രി​ടേ​ണ്ടി​വ​ന്ന​ത്

Leave a Reply

Your email address will not be published. Required fields are marked *