കൊറോണ:ചൈനയിൽ മരണം 908 ആയി

Share

ബെ​യ്ജിം​ഗ്: കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് ചൈ​ന​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 908 ആ​യി ഉ​യ​ർ​ന്നു. 40,171 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ചൈ​ന​യി​ലെ ദേ​ശീ​യ ആ​രോ​ഗ്യ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടു പ്ര​കാ​രം പു​തി​യ​താ​യി 3,062 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

രാ​ജ്യ​ത്ത് ഞാ​യ​റാ​ഴ്ച മാ​ത്രം 97 കൊ​റോ​ണ മ​ര​ണം റി​പ്പോ​ർ​ട്ടു ചെ​യ്തി​ട്ടു​ണ്ട്. ഹു​ബെ​യ് പ്ര​വി​ശ്യ​യി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും ഞാ​യ​റാ​ഴ്ച രാ​ത്രി ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ഈ ​പ്ര​വി​ശ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ വു​ഹാ​നി​ലാ​ണ് കൊ​റോ​ണ വൈ​റ​സ് ആ​ദ്യം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ചൈ​നാ വ​ൻ​ക​ര​യ്ക്കു പു​റ​ത്തു ര​ണ്ടു മ​ര​ണ​ങ്ങ​ളേ ഇ​തി​ന​കം റി​പ്പോ​ർ​ട്ടു ചെ​യ്തി​ട്ടു​ള്ളു. ഫി​ലി​പ്പീ​ൻ​സി​ലും ഹോ​ങ്കോം​ഗി​ലും ഓ​രോ​രു​ത്ത​ർ വീ​തം. ശ​നി​യാ​ഴ്ച ഒ​രു അ​മേ​രി​ക്ക​ൻ വ​നി​ത​യും ജ​പ്പാ​ൻ​കാ​ര​നും കൊ​റോ​ണ ബാ​ധി​ച്ച് ചൈ​ന​യി​ൽ മ​രി​ച്ചിരുന്നു. മ​ര​ണ​സം​ഖ്യ​യു​ടെ കാ​ര്യ​ത്തി​ൽ 2002 ൽ ​ചൈ​ന​യി​ൽ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട സാ​ർ​സി​നെ കൊ​റോ​ണ പി​ന്നി​ലാ​ക്കി​യി​രു​ന്നു. ര​ണ്ടു ദ​ശ​കം മു​മ്പ് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട സാ​ർ​സ് രോ​ഗം 744 പേ​രു​ടെ ജീ​വ​നാ​ണ് അ​പ​ഹ​രി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *