കേന്ദ്ര സേനകളില്‍ വിവിധ ഒഴിവ്

Share

കര-നാവിക-വ്യോമസേനകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 418 ഒഴിവാണുളളത്. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഏപ്രില്‍ 19 നു നടത്തുന്ന നാഷനല്‍ ഡിഫന്‍സ് അക്കാദമി ആന്‍ഡ് നേവല്‍ അക്കാദമി പരീക്ഷ മുഖേനയാണു തിരഞ്ഞെടുപ്പ്.

അവിവാഹിതരായ പുരുഷന്മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 28. 2001 ജൂലൈ രണ്ടിനും 2004 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം അപേക്ഷകര്‍.

എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. തിരുവനന്തപുരം, കൊച്ചി എന്നിവയാണു കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലാണ് കേരളത്തിനു പുറത്തെ തൊട്ടടുത്ത പരീക്ഷാ കേന്ദ്രങ്ങള്‍. 100 രൂപയാണ് അപേക്ഷ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.upsc.gov.in വെബ്സൈറ്റ് കാണുക.

Leave a Reply

Your email address will not be published. Required fields are marked *