ഒറ്റവാക്കിൽ ദൃശ്യ വിസ്മയം:’മാമാങ്കം’ ട്രൈലെർ പുറത്തുവിട്ടു

Share

തിരുവനന്തപുരം:ലോകമെമ്പാടുമുള്ള മലയാളികൾ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ട്രെയിലര്‍ അണിയറപ്രവർത്തകർ പുറത്തുവിട്ടു.മലയാള സിനിമ ചരിത്രത്തിലെ ദൃശ്യ വിരുന്ന് തന്നെയായിരിക്കും പ്രേക്ഷകർ കാണാൻ പോകുന്നത് എന്ന സൂചനകളോടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമാണ് ട്രെയിലറില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരിക്കുന്നത്. മെഗാസ്റ്റാറിനൊപ്പം ഉണ്ണി മുകുന്ദൻ,അനുസിത്താര,സിദ്ദിഖ്,മണിക്കുട്ടൻ തുടങ്ങിയവരും ട്രെയിലറില്‍ തിളങ്ങിനില്‍ക്കുന്നു. ട്രെയിലറിന് ഗംഭീര വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന സിനിമ നവംബര്‍ 21നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ബ്രഹ്മാണ്ഡ ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളില്‍ മമ്മൂട്ടി എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 50 കോടി ബഡ്ജറ്റില്‍ അണിയിച്ചൊരുക്കുന്ന ചിത്രം എം പദ്മകുമാറാണ് സംവിധാനം ചെയ്യുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി നാല് ഭാഷകളില്‍ റിലീസിങ്ങിനൊരുങ്ങുന്ന ചിത്രത്തില്‍ വമ്ബന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ ചിത്രമായിട്ടാണ് മാമാങ്കം എത്തുന്നത്. എറണാകുളത്ത് കൂറ്റന്‍ സെറ്റുകളിട്ട് കൊണ്ടായിരുന്നു സിനിമ നേരത്തെ ചിത്രീകരിച്ചിരുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *