ശാന്തൻപാറ കൊലപാതകം:മുഖ്യപ്രതി വ​സീ​മും ലി​ജി​യും വി​ഷം ക​ഴി​ച്ച നി​ല​യി​ല്‍

Share

തിരുവനന്തപുരം: ശാന്തന്‍പാറയിൽ ഫാം ​ഹൗ​സ് ജീ​വ​ന​ക്കാ​ര​ന്‍ റിജോഷിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് തിരയുന്ന മു​ഖ്യ​പ്ര​തി​യാ​യ റി​സോ​ര്‍​ട്ട് മാ​നേ​ജ​ര്‍ വ​സീ​മി​നെ​യും റി​ജോ​ഷി​ന്‍റെ ഭാ​ര്യ ലി​ജി​യെ​യും വി​ഷം ക​ഴി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

മുംബൈയില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിത്. ഇരുവരും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ലിജിയുടെയും റിജോഷിന്‍റെയും രണ്ടര വയസ്സുള്ള കുട്ടി മരിച്ചു.

കഴിഞ്ഞ ദിവസം വസീമിന്‍റെ സഹോദരന്‍ ഫഹദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിജോഷിനെ കൊന്ന ശേഷം തെളിവ് നശിപ്പിക്കാനും അന്വേഷണം വഴി തെറ്റിക്കാനും ഇയാള്‍ സഹായിച്ചെന്ന് പൊലീസ് പറയുന്നു.

റിജോഷിന്‍റെ തിരോധാനത്തിനു ശേഷം റിജോഷിന്‍റെ ഭാര്യ ലിജിയോടോപ്പം റിസോര്‍ട്ട് മാനേജറെയും കാണാതായതോടെ സംശയം തോന്നിയ ബന്ധുക്കള്‍ ശാന്തന്‍പാറ പൊലീസ് സ്‌റ്റേഷനില്‍ പരാതി നൽകിയപ്പോഴാണ് നാടിനെ നടുക്കിയ കൊലപാതകം പുറത്തറിഞ്ഞത്.

ഒ​ക്‌​ടോ​ബ​ര്‍ 31 മു​ത​ല്‍ കാ​ണാ​താ​യ റി​ജോ​ഷി​ന്‍റെ മൃ​ത​ദേ​ഹം പുത്തടി മഷ്‌റൂം ഹട്ട് റിസോര്‍ട്ടിന്റെറെ സ​മീ​പ​ത്തു നി​ര്‍​മി​ക്കു​ന്ന മ​ഴ​വെ​ള്ള സം​ഭ​ര​ണി​യോ​ടു ചേ​ര്‍​ന്നു കു​ഴി​ച്ചി​ട്ട നി​ല​യി​ല്‍ വ്യാ​ഴാ​ഴ്ച കണ്ടെത്തുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *