അയോധ്യ കേസ്:കോടതി വിധി രാജ്യം അംഗീകരിച്ചെന്ന് പ്രധാനമന്ത്രി

Share

ന്യൂ​ഡ​ല്‍​ഹി: അയോധ്യയിലെ ബാബറി മസ്ജിദ്- രാമജന്മഭൂമി കേ​സി​ലെ സു​പ്രീം​കോ​ട​തി വി​ധി രാ​ജ്യം അം​ഗീ​ക​രി​ച്ചു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി.ജുഡീഷ്യറിയുടെ സുതാര്യത ഊട്ടിയുറപ്പിക്കുന്ന വിധിയാണിത്. ദ​ശാ​ബ്ദ​ങ്ങ​ള്‍ പ​ഴ​ക്ക​മു​ള്ള ത​ര്‍​ക്കം അ​വ​സാ​നി​ച്ചു. നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ലെ സു​വ​ര്‍​ണ അ​ധ്യാ​യ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യന്‍ ജനത പുതിയ ചരിത്രം എഴുതിയിരിക്കുകയാണ്. ഇന്ത്യന്‍ പാരമ്ബര്യത്തെ ഉയര്‍ത്തിപ്പിടിപ്പിക്കുന്ന വിധിയാണെന്നും ഇതെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.

ന​വം​ബ​ര്‍ ഒ​മ്ബ​ത് ച​രി​ത്ര ദി​ന​മാ​ണ്. സു​പ്രീം​കോ​ട​തി വി​ധി സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും മ​ത​ങ്ങ​ളും ഒ​രു​പോ​ലെ സ്വാ​ഗ​തം ചെ​യ്തു. ഇ​ന്ത്യ​യു​ടെ പു​രാ​ത​ന സം​സ്കാ​ര​ത്തി​ന്‍റെ​യും സാ​മൂ​ഹി​ക ഐ​ക്യ​ത്തി​ന്‍റെ പാ​ര​മ്ബ​ര്യ​ത്തി​ന്‍റെ​യും തെ​ളി​വാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്ത്യ​ന്‍ ജ​ന​ത പു​തി​യ ച​രി​ത്രം എ​ഴു​തി. ഭ​യ​ത്തി​നും വി​ദ്വേ​ഷ​ത്തി​നും നി​ഷേ​ധാ​ത്മ​ക​ത​യ്ക്കും ന​വ​ഭാ​ര​ത​ത്തി​ല്‍ സ്ഥാ​ന​മി​ല്ല. നാ​നാ​ത്വ​ത്തി​ല്‍ ഏ​ക​ത്വ​മാ​ണ് ന​മ്മു​ടെ സ​വി​ശേ​ഷ​ത. തെ​റ്റാ​യ സ​ന്ദേ​ശ​ങ്ങ​ള്‍​ക്ക് ഇ​വി​ടെ സ്ഥാ​ന​മി​ല്ല. വ​രൂ പു​തി​യ ച​രി​ത്രം ര​ചി​ക്കാ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്തു.

രാ​മ​ജ​ന്മ​ഭൂ​മി-​ബാ​ബ​റി മ​സ്ജി​ദ് കേ​സി​ല്‍ 2.77 ഏ​ക്ക​ര്‍ ത​ര്‍​ക്ക​ഭൂ​മി​യി​ല്‍ ക്ഷേ​ത്രം നി​ര്‍​മി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി ഇ​ന്ന് അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. മ​സ്ജി​ദ് നി​ര്‍ മി​ക്കാ​ന്‍ പ​ക​രം അ​ഞ്ച് ഏ​ക്ക​ര്‍ ത​ര്‍​ക്ക​ഭൂ​മി​ക്കു പു​റ​ത്ത് അ​യോ​ധ്യ​യി​ല്‍​ത്ത​ന്നെ അ​നു​വ​ദി​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. അ​തേ​സ​മ​യം, കേ​സി​ല്‍ ക​ക്ഷി​യാ​യ ആ ​ര്‍​ക്കും കോ​ട​തി സ്ഥ​ലം വി​ട്ടു​കൊ​ടു​ത്തി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *