അയോധ്യ കേസ്:കോടതി വിധി മാനിക്കുന്നുവെന്ന് രാ​ഹു​ല്‍ ഗാ​ന്ധി

Share

ന്യൂ​ഡ​ല്‍​ഹി: അയോധ്യ ഭൂമി തർക്ക കേ​സി​ലെ സു​പ്രീം​കോ​ട​തി വി​ധി​യെ മാനിക്കുന്നുവെന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. നാ​മെ​ല്ലാ​വ​രും പ​ര​സ്പ​ര ഐ​ക്യം കാ​ത്തു​സൂ​ക്ഷി​ക്ക​ണം. ഇ​ന്ത്യ​ക്കാ​ര്‍​ക്കി​ട​യി​ലെ സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും വി​ശ്വാ​സ​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും കാ​ല​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റ​റി​ല്‍ കു​റി​ച്ചു.

രാ​മ​ജ​ന്മ​ഭൂ​മി-​ബാ​ബ​റി മ​സ്ജി​ദ് കേ​സി​ല്‍ 2.77 ഏ​ക്ക​ര്‍ ത​ര്‍​ക്ക​ഭൂ​മി​യി​ല്‍ ക്ഷേ​ത്രം നി​ര്‍​മി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി ഇ​ന്ന് അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. മ​സ്ജി​ദ് നി​ര്‍​മി​ക്കാ​ന്‍ പ​ക​രം അ​ഞ്ച് ഏ​ക്ക​ര്‍ ത​ര്‍​ക്ക​ഭൂ​മി​ക്കു പു​റ​ത്ത് അ​യോ​ധ്യ​യി​ല്‍​ത്ത​ന്നെ അ​നു​വ​ദി​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. അ​തേ​സ​മ​യം, കേ​സി​ല്‍ ക​ക്ഷി​യാ​യ ആ​ര്‍​ക്കും കോ​ട​തി സ്ഥ​ലം വി​ട്ടു​കൊ​ടു​ത്തി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *