എക്‌സൈസ് കസ്റ്റഡി മരണം:രണ്ട് പേർകൂടി അറസ്റ്റിലായി

Share

തൃ​ശ്ശൂ​ർ: പാ​വ​റ​ട്ടി​യി​ൽ എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലി​രി​ക്കെ യു​വാ​വ് കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ര​ണ്ട് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. ക​സ്റ്റ​ഡി​യി​ലു​ണ്ടാ​യി​രു​ന്ന എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ മ​ഹേ​ഷ്, സ്മി​ബി​ൻ എ​ന്നി​വ​രു​ടെ അ​റ​സ്റ്റാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ല്‍ മൂ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചൊ​വ്വാ​ഴ്ച അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ സ്മി​ബി​നും മ​ഹേ​ഷും സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി​രു​ന്നു. ഇ​വ​ര്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ​യും കൊ​ല​ക്കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ട്. ഒ​ളി​വി​ലു​ള്ള മ​റ്റ് ര​ണ്ടു പേ​ർ കൂ​ടി ഇ​ന്ന് ഹാ​ജ​രാ​കു​മെ​ന്നാ​ണ് സൂ​ച​ന.

ഡൈ​വ​ര്‍ ശ്രീ​ജി​ത്തി​നെ കേ​സി​ൽ പ്ര​തി ചേ​ര്‍​ത്തി​ട്ടി​ല്ല. എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ അ​നൂ​പ്, ജ​ബ്ബാ​ര്‍ സി​വി​ല്‍ ഓ​ഫീ​സ​ര്‍ നി​തി​ൻ എ​ന്നി​വ​രാ​ണ് ചൊ​വ്വാ​ഴ്ച അ​റ​സ്റ്റി​ലാ​യ​ത്. ര​ഞ്ജി​ത്തി​നെ മ​ര്‍​ദ്ദി​ച്ചി​ട്ടി​ല്ലെ​ന്ന് മൂ​വ​രും മൊ​ഴി ന​ൽ​കു​ക​യും ചെ​യ്തു. മ​ര്‍​ദ്ദി​ക്കു​ന്ന​ത് ത​ട​ഞ്ഞെ​ന്നും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രി​ല്‍ ചി​ല​ര്‍ മ​ർ​ദ്ദ​നം തു​ട​ര്‍​ന്ന​പ്പോ​ള്‍ ജീ​പ്പി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യെ​ന്നു​മാ​ണ് അ​നൂ​പി​ന്‍റെ മൊ​ഴി.

Leave a Reply

Your email address will not be published. Required fields are marked *