കുരുക്കഴിച്ചു കൂടത്തായി:മൂന്ന് പേർ കസ്റ്റഡിയിൽ

Share

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി​യി​ലെ ദു​രൂ​ഹ​മ​ര​ണ​ങ്ങ​ളു​ടെ ചു​രു​ള​ഴി​യു​ന്നു. കേ​സി​ൽ പ്ര​തി​ക​ളെ​ന്നു സം​ശ​യി​ക്കു​ന്ന മൂ​ന്നു പേ​രു​ടെ അ​റ​സ്റ്റ് ക്രൈം​ബ്രാ​ഞ്ച് രേ​ഖ​പ്പെ​ടു​ത്തി. മ​രി​ച്ച റോ​യി​യു​ടെ ഭാ​ര്യ ജോ​ളി, ജോ​ളി​യെ സ​ഹാ​യി​ച്ച ജൂവല്ലറി ജീ​വ​ന​ക്കാ​ര​ൻ മാ​ത്യു, മാ​ന​ന്ത​വാ​ടി​യി​ലെ സ്വ​ർ​ണ​പ​ണി​ക്കാ​ര​ൻ പ്ര​ജു​കു​മാ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

നേ​ര​ത്തേ, ജോ​ളി​യു​ടെ ര​ണ്ടാം ഭ​ർ​ത്താ​വ് ഷാ​ജു​വി​നെ​യും പി​താ​വ് സ​ക്ക​റി​യാ​യേ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തെ​ങ്കി​ലും പി​ന്നീ​ട് വി​ട്ട​യ​ച്ചു. ദു​രൂ​ഹ​മ​ര​ണ​ങ്ങ​ളി​ലെ അ​ന്വേ​ഷ​ണ​ത്തി​ൽ കൊ​ല​പാ​ത​ക​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ക്കു​ന്ന നി​ർ​ണാ​യ​ക​മാ​യ സാ​ഹ​ച​ര്യ​തെ​ളി​വു​ക​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​രു​ന്നു. മ​രി​ച്ച റോ​യി​യു​ടെ ഭാ​ര്യ ജോ​ളി​യെ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് വീ​ട്ടി​ൽ​നി​ന്നും ക്രൈം​ബ്രാ​ഞ്ച് സം​ഘം ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

ജോ​ളി കു​റ്റ​സ​മ്മ​തം ന​ടത്തിയെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന വിവരം. ഇ​തി​നു പി​ന്നാ​ലെയാണ് ജോ​ളി​യു​ടെ ബ​ന്ധു​കൂ​ടി​യാ​യ ജൂവല്ലറി ജീ​വ​ന​ക്കാ​ര​ൻ മാ​ത്യു​വും പ്ര​ജു​കു​മാ​റും ക​സ്റ്റ​ഡി​യി​ലാ​യ​ത്. താ​നാ​ണ് ജോ​ളി​ക്ക് സ​യ​നൈ​ഡ് ന​ൽ​കി​യ​തെ​ന്നും അ​വ​രു​മാ​യി ഏ​റെ നാ​ള​ത്തെ സൗ​ഹൃ​ദ​മു​ണ്ടാ​യി​രു​ന്നെ​ന്നും മാ​ത്യു ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു.

ജോ​ളി​യു​ടെ മ​ക്ക​ളേ​യും സ​ഹോ​ദ​ര​ങ്ങ​ളേ​യും ചോ​ദ്യം ചെ​യ്യാ​ൻ അ​ന്വേ​ഷ​ണ​സം​ഘം വി​ളി​ച്ചു​വ​രു​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന സ്ഥി​രീ​ക​ര​ണ​ത്തി​ലേ​ക്ക് എ​ത്തി​യ​തോ​ടെ അ​റ​സ്റ്റി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചി​രു​ന്നു. ബ​ന്ധു​ക്ക​ളാ​യ ആ​റു​പേ​രു​ടേ​യും മ​ര​ണം സ​യ​നൈ​ഡ് ഉ​ള്ളി​ല്‍ ചെ​ന്നാ​ണെ​ന്നും മ​ര​ണ​ങ്ങ​ളി​ല്‍ അ​സ്വ​ഭാ​വി​ക​ത​യു​ണ്ടെ​ന്നും വ​ട​ക​ര റൂ​റ​ല്‍ എ​സ്പി പ​റ​ഞ്ഞു. ആ​റു പേ​രു​ടെ മ​ര​ണ​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ലെ ക​ല്ല​റ തു​റ​ന്ന് ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​ർ വെള്ളിയാഴ്ച പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

റി​ട്ട.​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ കൂ​ട​ത്താ​യി പൊ​ന്നാ​മ​റ്റം ടോം ​തോ​മ​സ്, ഭാ​ര്യ​യും റി​ട്ട. അ​ധ്യാ​പി​ക​യു​മാ​യ അ​ന്ന​മ്മ തോ​മ​സ്, മ​ക​ന്‍ റോ​യ് തോ​മ​സ്, അ​ന്ന​മ്മ​യു​ടെ സ​ഹോ​ദ​ര​നും വി​മു​ക്ത ഭ​ട​നു​മാ​യ മാ​ത്യു മ​ഞ്ചാ​ടി​യി​ല്‍ എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് പു​റ​ത്തെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *