വയനാട്ടിൽ യുവാവിനെ ആക്രമിച്ച പുലിയെ പിടികൂടി

Share

വയനാട്: വയനാട്ടിൽ യുവാവിനെ ആക്രമിച്ച പുലിയെ മയക്കുവെടി വച്ച്‌ വനംവകുപ്പ് പിടികൂടി. പൊന്‍കുഴി പണിയ കോളനിയിലെ വിനീഷി(29)നാണ് കഴിഞ്ഞ ദിവസം രാത്രി പുലി ആക്രമിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തെ തുടര്‍ന്ന് അസി. വനംവകുപ്പ് വാര്‍ഡന്‍ സുനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് സുരക്ഷയൊരുക്കി നിരീക്ഷണം നടത്തി വരികയായിരുന്നു. രാത്രി മയക്കുവെടി വച്ച്‌ പിടികൂടാന്‍ നിയമ തടസങ്ങളുണ്ടായിരുന്നതിനാല്‍ ഇന്ന് പുലര്‍ച്ചെ ഏഴോടെ പുലിയെ കോളനിക്ക് സമീപത്തു നിന്ന് വനംവകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ.അരുണ്‍ സഖറിയ മയക്കുവെടി വച്ച്‌ പിടികൂടുകയായിരുന്നു.

കഴിഞ്ഞ ദിവസം പൂതാടിയില്‍ നിന്നും മയക്കുവെടി വച്ച്‌ പിടികൂടിയ ശേഷം മുത്തങ്ങയിലെത്തിച്ച്‌ തുറന്നവിട്ട പുലിയാണിതെന്ന് നാട്ടുകാര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *