ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ്:മഞ്ജുറാണി റാണി ഫൈനലിൽ

Share

സൈബീരിയ: ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ മഞ്ജു റാണി ഫൈനലില്‍ പ്രവേശിച്ചു. 48 കിലോഗ്രാം വിഭാഗത്തില്‍ തായ് ലന്‍ഡിന്‍റെ ചുതാമറ്റ് റാക്സാറ്റിനെ സെമിഫൈനലില്‍ പരാജയപ്പെടുത്തിയാണ് മഞ്ജു അവസാന പോരാട്ടത്തിന് യോഗ്യത നേടിയത്.

ക്വാര്‍ട്ടറില്‍ ടോപ്പ് സീഡ് വടക്കന്‍ കൊറിയയുടെ കിം ഹ്യാംഗ് മിയെ അട്ടിമറിച്ച്‌ എത്തിയ മഞ്ജു സെമിയിലും മികച്ച ഫോമിലായിരുന്നു. 4-1 എന്ന സ്കോറിലായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ വിജയം.മഞ്ജുവിന്‍റെ ആദ്യ ലോക ചാമ്പ്യൻഷിപ്പാണിത്.

Leave a Reply

Your email address will not be published. Required fields are marked *