പാലം അഴിമതി:പ്രതികൾക്ക് തിരിച്ചടി,ടി.ഒ സൂരജ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷ കോടതി തള്ളി

Share

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം അ​ഴി​മ​തി​ക്കേ​സി​ൽ ടി.​ഒ. സൂ​ര​ജ​ട​ക്ക​മു​ള്ള പ്ര​തി​ക​ൾ​ക്ക് തി​രി​ച്ച​ടി. മൂ​ന്നു പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി.

അ​തേ​സ​മ​യം, കി​റ്റ്കോ ജോ​യി​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ ബെ​ന്നി പോ​ളി​ന് മാ​ത്രം ജാ​മ്യം അ​നു​വ​ദി​ച്ചു. ക​രാ​ർ ക​ന്പ​നി എം​ഡി സു​മി​ത് ഗോ​യ​ൽ, പൊ​തു​മ​രാ​മ​ത്ത് മു​ൻ സെ​ക്ര​ട്ട​റി ടി.​ഒ. സൂ​ര​ജ്, റോ​ഡ്‌​സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ അ​ഡീ. ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ എം.​ടി ത​ങ്ക​ച്ച​ന്‍ എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ത​ള്ളി​യ​ത്.

അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ജാ​മ്യം അ​നു​വ​ദി​ച്ചാ​ൽ കേ​സി​നെ ബാ​ധി​ക്കു​മെ​ന്നു​മു​ള്ള വി​ജി​ല​ൻ​സി​ന്‍റെ വാ​ദം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ജാ​മ്യം നി​ഷേ​ധി​ച്ച​ത്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ​ല്ലാം ക​ഴി​ഞ്ഞ നാ​ൽ​പ്പ​തു ദി​വ​സ​മാ​യി ജ​യി​ലി​ലാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *