അൽക്വയ്ദ ഭീകരൻ അസിം ഉമർ കൊല്ലപ്പെട്ടു

Share

കാ​ബൂ​ൾ: അ​ൽ​ക്വ​യ്ദ​യു​ടെ ഉ​ന്ന​ത നേ​താ​വി​നെ യു​സ്-​അ​ഫ്ഗാ​ൻ സം​യു​ക്ത സൈ​നി​ക ഓ​പ്പേ​റ​ഷ​നി​ലൂ​ടെ വ​ധി​ച്ചു. അ​ൽ​ക്വ​യ്ദ​യു​ടെ ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്‌​ഡ​ത്തി​ന്‍റെ ത​ല​വ​ൻ അ​സിം ഉ​മ​റാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ മാ​സം ഉ​മ​റി​നെ വ​ധി​ച്ച​താ​യി അ​ഫ്ഗാ​നി​സ്ഥാ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി വെ​ളി​പ്പെ​ടു​ത്തി. അ​ഫ്ഗാ​നി​ലെ ഹെ​ൽ​മ​ന്ദ് പ്ര​വി​ശ്യ​യി​ൽ‌ സെ​പ്റ്റം​ബ​ർ 23 ന് ​ന​ട​ന്ന യു​സ്-​അ​ഫ്ഗാ​ൻ സം​യു​ക്ത സൈ​നി​ക ഓ​പ്പേ​റ​ഷ​നി​ലൂ​ടെ​യാ​ണ് ഉ​മ​റി​നെ വ​ധി​ച്ച​തെ​ന്ന് ദേ​ശീ​യ സു​ര​ക്ഷാ ഡ​യ​റ​ക്ട​റേ​റ്റ് (എ​ൻ​ഡി​എ​സ്) അ​റി​യി​ച്ചു. മൂ​സാ​ഖാ​ല ജി​ല്ല​യി​ലെ ഒ​ളി​ത്താ​വ​ള​ത്തി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ മ​റ്റ് ആ​റ് അ​ൽ​ക്വ​യ്ദ ഭീ​ക​ര​രും 40 സി​വി​ലി​യ​ൻ​മാ​രും കൊ​ല്ല​പ്പെ​ട്ടു. ഇ​വ​രി​ൽ അ​യ്മ​ൻ അ​ൽ സ​വാ​ഹി​രി​യു​ടെ സ​ന്ദേ​ശ​വാ​ഹ​ക​നാ​യ റെ​യ്ഹ​നും ഉ​ൾ​പ്പെ​ടു​ന്നു.

ഉ​മ​റി​നെ യു​എ​സ് ആ​ഗോ​ള​ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട അ​ൽ​ക്വ​യ്ദ ഭീ​ക​ര​രി​ൽ ഭൂ​രി​പ​ക്ഷം പേ​രും പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. ഉ​മ​ർ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യി​രു​ന്നു. ഇ​യാ​ൾ പി​ന്നീ​ട് പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. വിവാഹ ചടങ്ങിൽ പങ്കെടുത്തവരാണ് കൊല്ലപ്പെട്ട സിവിലിയൻമാർ.

എ​ന്നാ​ൽ യു​എ​സും അ​ൽ​ക്വ​യ്ദ​യും ഉ​മ​റി​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. താ​ലി​ബാ​ൻ വാ​ർ​ത്ത നി​ഷേ​ധി​ക്കു​ക​യും ചെ​യ്തു. ശ​ത്രു​ക്ക​ളു​ടെ വ്യാ​ജ​പ്ര​ച​ര​ണ​മാ​ണി​തെ​ന്ന് താ​ലി​ബാ​ൻ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *