ശ്രീനഗറിൽ ഗ്രനേഡ് ആക്രമണം:ഏഴ് പേർക്ക് പരിക്ക്

Share

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ശ്രീനഗറിലെ ഹരി സിംഗ് ഹൈ സ്ട്രീറ്റ് മേഖലയിലാണ് ഗ്രനേഡ് ആക്രമണം നടന്നത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒക്ടോബര്‍ 5 ന് അനന്ത്‌നാഗിലെ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിന് പുറത്ത് സമാനമായ ആക്രമണം നടന്നിരുന്നു. സ്ഫോടനത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റിരുന്നു. ബൈക്കിലെത്തിയ ഭീകരര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിന് പുറത്തെ പൊലീസ് പട്രോള്‍ വാഹനത്തിന് നേരെ ഗ്രനേഡ് എറിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *