ആൾക്കൂട്ട ആക്രമണം വർധിക്കുന്നു:ആരോപണം തള്ളി അമിത് ഷാ

Share

ഡല്‍ഹി: ബിജെപി ഭരണത്തിനു കീഴില്‍ രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന ആരോപണത്തെ തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആള്‍ക്കൂട്ട ആക്രമണത്തെ കുറിച്ച്‌ സംഘടിതമായ പ്രചരണം സൃഷ്ടിക്കപ്പെട്ടു വെന്ന് അദ്ദേഹം പറഞ്ഞു ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. .

‘ഏതെങ്കിലും വ്യക്തി കൊല്ലപ്പെടുകയാണെങ്കില്‍ അതിനായി നമുക്ക് സെക്ഷന്‍ 302ഉണ്ട്. ഇതാണ് എല്ലായിടത്തും പ്രയോഗിച്ചു വരുന്നത് . ബിജെപി സര്‍ക്കാരുകള്‍ ഇത്തരം സംഭവങ്ങളെ കുറിച്ച്‌ അന്വേഷണം നടത്തുന്നുണ്ട് . സംശയിക്കപ്പെടുന്നവര്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്’- അമിത് ഷാ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *