മഹാരാഷ്ട്രയിൽ ബിജെപി കൗൺസിലറെയും കുടംബത്തെയും വെടിവെച്ച് കൊന്നു

Share

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ മൂ​ന്നം​ഗ സം​ഘം വീ​ട്ടി​ല്‍ ക​യ​റി ബി​ജെ​പി നേ​താ​വി​നെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ജാ​ല്‍​ഗാ​വ് ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം.

ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍ ര​വീ​ന്ദ്ര ഖാ​ര​ത് (55), സ​ഹോ​ദ​ര​ന്‍ സു​നി​ല്‍ (56), മ​ക്ക​ളാ​യ പ്രേം​സാ​ഗ​ര്‍ (26), രോ​ഹി​ത് (25), ബ​ന്ധു ഗ​ജാ​രെ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. നാ​ട​ൻ തോ​ക്കും ക​ത്തി​യു​മാ​യി മൂ​ന്നു പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

സം​ഭ​വ​ശേ​ഷം പ്ര​തി​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി. കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. പ്ര​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *