എൽഡിഎഫിലേക്ക് ആരും ബിഡിജെഎസിനെ ക്ഷണിച്ചിട്ടില്ല:തുഷാർ

Share

ആലപ്പുഴ: എൽഡിഎഫിലേക്ക് ഇതുവരെ ആരും ക്ഷണിച്ചിട്ടില്ലെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ബിഡിജെഎസ് എൽഡിഎഫിലേക്ക് പോകുന്നുവെന്ന വാർത്തകൾക്കിടെയായിരുന്നു തുഷാറിന്‍റെ പ്രതികരണം.

എൽഡിഎഫ് നേതൃത്വത്തിൽ നിന്നാരും ബിഡിജെഎസിനെ ക്ഷണിച്ചിട്ടില്ല. ഇത്തരത്തിലുള്ള വാർത്തകൾക്ക് അടിസ്ഥാനമില്ല. രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നും തുഷാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *