കൂടത്തായിൽ നടന്നത് ആത്മഹത്യ:അഡ്വ. ബി.എ.ആളൂര്‍

Share

കൊച്ചി: കൂടത്തായില്‍ നടന്നത് കൊലപാതകങ്ങളല്ല മറിച്ച് ആത്മഹത്യയാണെന്ന് മുഖ്യപ്രതി ജോളിയുടെ അഭിഭാഷകന്‍ അഡ്വ. ബി.എ.ആളൂര്‍. സൈനേഡ് ഉള്ളില്‍ ചെന്നാണ് ആറുപേരും മരിച്ചതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ, ഇത് ജോളി കഴിപ്പിച്ചതാണോ, സ്വയം കഴിച്ചതാണോയെന്ന് തെളിയിക്കാതെ സംഭവം കൊലപാതകമാണെന്ന് തെളിയിക്കാനാകില്ലെന്നും ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജോളിക്കെതിരെ കുറ്റം തെളിയിക്കാൻ സാധിക്കില്ലെന്നും ആളൂര്‍ പറഞ്ഞു.

ജോളിയുടെ ബന്ധുക്കള്‍ ആവശ്യപ്പെടുമ്ബോള്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുമെന്നും ആളൂര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസില്‍ ജോളിക്ക് അനുകൂലമായ ഘടകങ്ങള്‍ ഉണ്ടാകുമോ എന്നത് ഇപ്പോള്‍ പറയാന്‍ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *