ഉപതെരഞ്ഞെടുപ്പ്:അരൂരിലും എറണാകുളത്തും എൻഡിഎ പരാജയപ്പെടുമെന്ന് തുഷാർ

Share

ആലപ്പുഴ:സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരൂരിലും എറണാകുളത്തും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് വിജയ പ്രതീക്ഷയില്ലെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെളളാപ്പള്ളി.

എന്നാല്‍ കോന്നി, മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ വിജയ സാധ്യതയുണ്ട്. അരൂരിലും എറണാകുളത്തും ജയസാധ്യതയില്ലെന്ന് പറയുന്നത് കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.

ബിജെപി-ബിഡിജെഎസ് ഭിന്നത തുടരുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് തുഷാറിന്‍റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിന് മുന്‍പേ രണ്ടു മണ്ഡലങ്ങളില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ തോല്‍ക്കുമെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തന്നെ പറഞ്ഞതിനെതിരേ ബിജെപി രംഗത്തുവരാനും സാധ്യതയുണ്ട്. ഇതോടെ എന്‍ഡിഎയില്‍ തര്‍ക്കം വീണ്ടും രൂക്ഷമാകാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *