സർക്കരിനെതിരെ വിമർശനം:നിലപാട് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് എ​ന്‍​എ​സ്‌എ​സിനോട് കോടിയേരി

Share

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ എ​ന്‍​എ​സ്‌എ​സ് അ​തി​രൂ​ക്ഷമായി വിമർശിച്ചതിനെതിരെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. എ​ന്‍​എ​സ്‌എ​സ് നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കോ​ടി​യേ​രി ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്‍​എ​സ്‌എ​സി​നോ​ട് സ​ര്‍​ക്കാ​രി​ന് നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എപ്പോഴും സ​ര്‍​ക്കാ​ര്‍ അ​നു​ഭാ​വ പൂ​ര്‍​വ​മാ​ണ് എ​ന്‍​എ​സ്‌എ​സിന്റെ ആവശ്യങ്ങൾ പ​രി​ഗ​ണി​ക്കു​ന്ന​തെ​​തെ​ന്നും അദ്ദേഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ചൊ​വ്വാ​ഴ്ച ച​ങ്ങ​നാ​ശേ​രി​യി​ല്‍ വി​ജ​യ​ദ​ശ​മി നാ​യ​ര്‍ മ​ഹാ​സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് സു​കു​മാ​ന്‍ നാ​യ​ര്‍ സ​ര്‍​ക്കാ​രി​നെ അ​തി​രൂ​ര​ക്ഷ​മാ​യി ക​ട​ന്നാ​ക്ര​മി​ച്ച​ത്. എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തി​ല്‍ വ​ര്‍​ഗീ​യ ക​ലാ​പ​ത്തി​ന് വ​ഴി​യൊ​രു​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *