കൂടത്തായി:ജോളിയെ പരിചയമില്ലെന്ന് ജ്യോ​ത്സ്യ​ന്‍ കൃ​ഷ്ണ​കു​മാ​ര്‍

Share

ക​ട്ട​പ്പ​ന: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക​ങ്ങ​ളി​ലെ പ്രതിയായ ജോ​ളി​യെ​യും കൊ​ല്ല​പ്പെ​ട്ട റോ​യി​യെ​യും പരിചയമില്ലെന്ന് ക​ട്ട​പ്പ​ന​യി​ലെ ജ്യോ​ത്സ്യ​ന്‍ കൃ​ഷ്ണ​കു​മാ​ര്‍. ജോ​ളി ത​ന്നെ വ​ന്നു ക​ണ്ട​താ​യി ഓ​ര്‍​മ​യി​ല്ല. താ​ന്‍ ത​കി​ട് പൂ​ജി​ച്ച്‌ ന​ല്‍​കാ​റു​ണ്ട്. ത​കി​ടി​നു​ള്ളി​ല്‍ ഭ​സ്മം ആ​ണു​ള്ള​ത്. ഇ​ത് ക​ല​ക്കി കു​ടി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടാ​റി​ല്ലെ​ന്നും കൃ​ഷ്ണ​കു​മാ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കൂടാതെ മരിച്ച റോയി തന്നെകാണാന്‍ വന്നിരുന്നോയെന്ന് ഓര്‍മ്മയില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പരമ്പരയിൽ ക​ട്ട​പ്പ​ന​യി​ലെ ജ്യോ​ത്സ്യ​നും പ​ങ്കു​ള്ള​താ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വാ​ര്‍​ത്ത​ക​ള്‍ വ​ന്നി​രു​ന്ന​ത്. ഇ​തേ​തു​ട​ര്‍​ന്നാ​ണ് പ്ര​തി​ക​ര​ണ​വു​മാ​യി കൃ​ഷ്ണ​കു​മാ​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്. ജോ​ളി​യു​ടെ ആ​ദ്യ ഭ​ര്‍​ത്താ​വ് റോ​യി മ​രി​ക്കു​ന്പോ​ള്‍ ശ​രീ​ര​ത്തി​ല്‍ ഏ​ല​സ് ക​ണ്ടെ​ത്തി​യി​രു​ന്ന​താ​യും ഈ ​അ​ന്വേ​ഷ​ണ​മാ​ണ് ക​ട്ട​പ്പ​ന​യി​ലെ ജ്യോ​ത്സ്യ​നി​ല്‍ എ​ത്തി​യ​തെ​ന്നു​മാ​ണ് വാ​ര്‍​ത്ത​ക​ള്‍ വ​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *