കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത അഞ്ച് ശതമാനം വര്‍ധിപ്പിച്ചു

Share

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡി.എ) അഞ്ച് ശതമാനം വര്‍ധിപ്പിച്ചു.12 ശതമാനമായിരുന്ന ക്ഷാമബത്ത 17 ശതമാനമായിട്ടാണ് വര്‍ധിപ്പിച്ചത്. 50 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേട്ടമാകുന്ന തീരുമാനമാണിത്.ബുധനാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ക്ഷാമബത്ത കൂട്ടാന്‍ തീരുമാനിച്ചത്. കേന്ദ്രമന്ത്രിസഭാ യോഗത്തിന്​​ ശേഷം പ്രകാശ്​ ജാവദേക്കറാണ്​ ഡി.എ വര്‍ധിപ്പിച്ചുള്ള പ്രഖ്യാപനം നടത്തിയത്​.

ഡി.എ വര്‍ധനവിന്​ ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകും. ഏഴാം ശമ്ബള കമീഷന്‍ ശിപാര്‍ശ പ്രകാരമാണ്​ കേ​ന്ദ്രസര്‍ക്കാര്‍ ജീവക്കാര്‍ക്ക്​ ഡി.എ വര്‍ധനവ്​ അനുവദിച്ചത്​.

കൂടാതെ,പെന്‍ഷന്‍കാര്‍ക്കുള്ള ഡി ആറും (ഡിയര്‍നെസ് റിലീഫ്) അഞ്ചു ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. 62ലക്ഷത്തോളം പേര്‍ക്കാണ് ഇത് പ്രയോജനപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *