വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജു സാംസണ് ഇരട്ട സെഞ്ചുറി

Share

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ഗോവയ്ക്കെതിരെ കേരളത്തിന്‍റെ സഞ്ജു സാംസണ് ഇരട്ട സെഞ്ചുറി. 125 പന്തില്‍ ഡബിള്‍ സെഞ്ചുറി നേടിയ സഞ്ജു മത്സരത്തില്‍ പുറത്താകാതെ 129 പന്തില്‍ 21 ഫോറും 10 സിക്സുമടക്കം 212 റണ്‍സ് അടിച്ചുകൂട്ടി. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ആറാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനും ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും കൂടിയാണ് സഞ്ജു സാംസണ്‍.

വിജയ് ഹസാരെ ട്രോഫിയില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനായ സഞ്ജു ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും സ്വന്തമാക്കി..

Leave a Reply

Your email address will not be published. Required fields are marked *