മാർക്ക് വിവാദം:മന്ത്രിയുടെ ഓഫിസിലേക്ക് കെഎസ്‌യു തള്ളിക്കയറി

Share

തിരുവനന്തപുരം: മാര്‍ക്ക്ദാന വിവാദത്തിന്‍റെ പേരില്‍ മന്ത്രി കെ.ടി.ജലീല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ സെക്രട്ടറിയേറ്റ് അനക്സിലെ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. പോലീസ് തടഞ്ഞതോടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു.

കെഎസ്‌യു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കി.

Leave a Reply

Your email address will not be published. Required fields are marked *