പ്രധാനമന്ത്രിക്ക് ശശി തരൂർ എംപി കത്തയച്ചു

Share

തി​രു​വ​ന​ന്ത​പു​രം: സാം​സ്കാ​രി​ക നാ​യ​ക​ർ​ക്കെ​തി​രാ​യി രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​നു കേ​സെ​ടു​ത്ത സം​ഭ​വം പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്ന് ശ​ശി ത​രൂ​ർ എം​പി. ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ത​രൂ​ർ ക​ത്ത​യ​ക്കു​ക​യും ചെ​യ്തു.

സാം​സ്കാ​രി​ക നാ​യ​ക​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത ന​ട​പ​ടി തെ​റ്റാ​ണെ​ന്നും മൗ​ലി​കാ​വ​കാ​ശ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണി​തെ​ന്നും ത​രൂ​ർ പ​റ​ഞ്ഞു. ഈ ​വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി മൗ​നം വെ​ടി​യ​ണ​മെ​ന്നും ത​രൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ങ്ങ​ളി​ലും കൊ​ല​പാ​ത​ക​ങ്ങ​ളി​ലും ആ​ശ​ങ്ക​യ​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തി​യ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ട​ക്ക​മു​ള്ള അ​ൻ​പ​തോ​ളം പ്ര​മു​ഖ​ർ​ക്കെ​തി​രെ​യാ​ണ് എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *