കൂടത്തായി:കേസ് തെളിയിക്കുന്നത് വെല്ലുവിളിയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ

Share

കോഴിക്കോട്​: കൂടത്തായി കൂട്ടക്കൊലപാതക കേസ് വിചാരിച്ചതിലും സങ്കീര്‍ണമാണെന്നും തെളിയിക്കുക വെല്ലുവിളിയാണെന്നും ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ.നിലവിൽ കേസ് സംബന്ധിച്ച് സാഹചര്യ തെളിവുകളും ശാസ്​ത്രീയ തെളിവുകള്‍ മാത്രമാണുള്ളത്​. ദൃക്​സാക്ഷികളോ മറ്റു തെളിവുകളോ ഇല്ലാത്തതിനാലും മരണങ്ങള്‍ വര്‍ഷങ്ങള്‍ക്ക്​ മുമ്ബ്​ നടന്നതിനാലും കേസ്​ തെളിയിക്കുക വെല്ലുവിളിയാണെന്ന്​ അദ്ദേഹം പറഞ്ഞു​.

മതിയായ തെളിവുകള്‍ ശേഖരിക്കുക എന്നത്​ എളുപ്പമല്ല. അന്വേഷണത്തില്‍ ഒന്നും അസാധ്യമല്ല. ഇപ്പോള്‍ പ്രാഥമിക അന്വേഷണം മാത്രമാണ്​ നടക്കുന്നത്​. അതില്‍ പരിപൂര്‍ണ സംതൃപ്​തിയുണ്ടെന്നും വടകര എസ്.പി ഓഫിസിലെത്തിയ ഡി.ജി.പി മാധ്യമങ്ങളോട്​ പറഞ്ഞു.

പ്രധാനപ്പെട്ട കേസായതുകൊണ്ടാണ്​ സംഭവസ്ഥലത്ത്​ നേരി​ട്ടെത്തിയത്​. ആറുകേസുകളും പ്രത്യേകമായാണ്​ അന്വേഷിക്കുന്നത്​. കോടതിയില്‍ കേസെത്തിക്കു​േമ്ബാള്‍ കൃത്യമായ തെളിവുകള്‍ വേണം. അതിനായുള്ള ശ്രമമാണ്​ ഇപ്പോള്‍ നടത്തുന്നത്​. ആറു അന്വേഷണ സംഘങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ എസ്​.പി വിലയിരുത്തി റിപ്പോര്‍ട്ട്​ നല്‍കുമെന്നും ബെഹ്​റ പറഞ്ഞു.

കൂടത്തായിലെത്തിയ ഡി.ജി.പി മൂന്നു കൊലപാതകങ്ങള്‍ നടന്ന പൊന്നാമറ്റം വീട് സന്ദര്‍ശിച്ചിരുന്നു. അന്വേഷണ മേല്‍നോട്ടം വഹിക്കുന്ന ഉത്തരമേഖല ഐ.ജി. അശോക് യാദവ് അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ ഡി.ജി.പിക്കൊപ്പമുണ്ടായിരുന്നു. വടകര എസ്.പി ഓഫിസിലെത്തില്‍ ഡി.ജി.പി അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയാണ്​.

Leave a Reply

Your email address will not be published. Required fields are marked *