തി​രു​ച്ചി​റ​പ്പ​ള്ളി സ്വര്‍ണകവര്‍ച്ച:അ​ഞ്ച് പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

Share

തി​രു​ച്ചി​റ​പ്പ​ള്ളി: ത​മി​ഴ്നാ​ട് തി​രു​ച്ചി​റ​പ്പ​ള്ളി ജ്വ​ല്ല​റി മോഷണത്തിൽ അ​ഞ്ച് പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍.കോ​യ​മ്ബ​ത്തൂ​രി​ല്‍ നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.പിടിയിലായവർ ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളാ​ണ്.

ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെയാണ്​ ല​ളി​ത ജ്വ​ല്ല​റി​യു​ടെ തി​രു​ച്ചി​റ​പ്പ​ള്ളി ച​ത്രം ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പ​മു​ള്ള ശാ​ഖ​യി​ല്‍ ക​വ​ര്‍​ച്ച ന​ട​ന്ന​ത്. 50 കോ​ടി രൂ​പ​യു​ടെ സ്വ​ര്‍​ണ​വും വ​ജ്ര​വു​മാ​ണ് ജ്വ​ല്ല​റി​യി​ല്‍ നി​ന്ന് മോ​ഷ​ണം പോ​യ​ത്. മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ ര​ണ്ടം​ഗ സം​ഘ​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.

തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കാ​നാ​യി ജ്വ​ല്ല​റി​യി​ലാ​കെ മു​ള​കു​പൊ​ടി വി​ത​റി​യ ശേ​ഷ​മാ​യി​രു​ന്നു ക​വ​ര്‍​ച്ച​ക്കാ​ര്‍ സ്ഥ​ലം വി​ട്ട​ത്. എ​ന്നാ​ല്‍ സി​സി​ടി​വി ക്യാ​മ​റ​യി​ല്‍ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തോ​ടെ ക​വ​ര്‍​ച്ച സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *