കടലിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി

Share

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ കടലില്‍ കുളിക്കുന്നതിനിടെ കാണാതായ രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ മൃതദേഹം വര്‍ക്കല പാപനാശത്ത് കണ്ടത്തി. വക്കം സ്വദേശികളായ ദേവനാരായണന്റെയും ഹരിചന്ദിന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം അപകടത്തില്‍പ്പെട്ട ഗോകുല്‍ എന്ന കുട്ടിയെ കഴിഞ്ഞദിവസം മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയിരുന്നു.

ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. കലോത്സവമായതിനാല്‍ സ്കൂളില്‍ ക്ലാസില്ലായിരുന്നു. തുടര്‍ന്ന് എട്ട് വിദ്യാര്‍ത്ഥികളാണ് ബീച്ചിലെത്തിയത്. ഇതില്‍ മൂന്നുപേര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. രക്ഷപ്പെടുത്തിയ ​ഗോകുലിനെ ചിറയന്‍കീഴ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വീട്ടിലേക്ക് വിട്ടയക്കുകയും ചെയ്തിരുന്നു.

കടയ്ക്കാവൂര്‍ എസ് പി ബി ഹയര്‍ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് മരിച്ച ദേവനാരായണനും ഹരിചന്ദും. മത്സ്യത്തൊഴിലാളികളുടേയും കോസ്റ്റു ഗാര്‍ഡിന്‍റേയും നേതൃത്വത്തില്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിവരികയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *