കൂടത്തായി:ജോളി ആദ്യ ഭർത്താവിനെ കൊലപ്പെടുത്താനുള്ള നാല് കാരണങ്ങൾ?

Share

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിൽ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയെ കൊലപ്പെടുത്തിയതിന് നാല് കാരണങ്ങളാണ് ജോളിക്കുള്ളത്. കസ്റ്റഡി അപേക്ഷയിലാണ് ഞെട്ടിക്കുന്ന വിശദീകരണങ്ങളുള്ളത്.

ഒന്ന് സ്ഥിരവരുമാനമുള്ള ഭര്‍ത്താവിന് വേണ്ടിയെന്ന് വെളിപ്പെടുത്തല്‍. രണ്ട് റോയി തോമസിന്റെ അമിത മദ്യപാനം, അന്ധവിശ്വാസത്തോടുള്ള എതിര്‍പ്പ്, പരപുരുഷ ബന്ധങ്ങള്‍ എതിര്‍ത്തതിലെ പകയും കൊലപാതകത്തിന് കാരണമായി.

കൊലപാതകം രണ്ടും മൂന്നും പ്രതികളുടെ അറിവോടെയും സഹായത്തോടെയുമാണ് ജോളി മൊഴി നല്‍കിയതായി കസ്റ്റഡി അപേക്ഷയില്‍ പോലീസ് വിശദമാക്കുന്നു.

അതേസമയം, റോയ് വധക്കേസില്‍ ജുഡീഷ്യല്‍ റിമാന്‍ഡിലായിരുന്ന മൂന്ന് പ്രതികളേയും അടുത്ത ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു പതിനൊന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ ആറ് ദിവസത്തേക്കാണ് താമരശ്ശേരി കോടതി പോലീസ് കസ്റ്റഡിയില്‍ പ്രതികളെ വിട്ടത്.

ജോളിയമ്മ ജോസഫ് എന്ന ജോളി, കാക്കവയല്‍ മഞ്ചാടിയില്‍ മാത്യു, തച്ചംപൊയില്‍ മുള്ളമ്ബലത്തില്‍ പി പ്രജുകുമാര്‍ എന്നിവരെയാണ് കോടതി ഒക്ടോബര്‍ 16 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *