കെനിയയിൽ സ്കൂൾ കെട്ടിടം തകർന്ന് വീണു:ഏഴ് കുട്ടികള്‍ക്ക് ദാരുണാന്ത്യം

Share

നെയ്‌റോബി :കെനിയയിൽ സ്കൂള്‍ കെട്ടിടം തകര്‍ന്നു വീണു ഏഴ് കുട്ടികള്‍ക്ക് ദാരുണാന്ത്യം. കെനിയയിലെ തലസ്ഥാനമായ നെയ്‌റോബിയില്‍ തിങ്കളാഴ്ച്ച രാവിലെയാണ് അപകടമുണ്ടായതെന്നു വിവിധ വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഴ് കുട്ടികള്‍ മരിച്ചുവെന്നും, പരിക്കേറ്റ 57കുട്ടികളെ ആശുപത്രയില്‍ പ്രവേശിപ്പിച്ചെന്നും സര്‍ക്കാര്‍വക്താവ് സൈറസ് ഒഗുന അറിയിച്ചു.

64കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെന്നാണ് കെനിയാട്ട ദേശീയ ആശുപത്രി ട്വിറ്ററിലൂടെ അറിയിച്ചത്. കെട്ടിടത്തിലെ ഒന്നാം നില ഇടിഞ്ഞു വീഴുകയിരുനെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. അപകട കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *