പാലം അഴിമതി:ഇ​ബ്രാ​ഹിംകു​ഞ്ഞി​നെ​തി​രേ വീണ്ടും ടി.​ഒ. സൂ​ര​ജ്

Share

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സി​ല്‍ മു​ന്‍​മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിംകു​ഞ്ഞി​നെ​തി​രേ ആ​രോ​പ​ണം ആ​വ​ര്‍​ത്തി​ച്ച്‌ മു​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സെ​ക്ര​ട്ട​റി​യും കേ​സി​ല്‍ പ്ര​തി​ക​ളി​ലൊ​രാ​ളു​മാ​യ ടി.​ഒ. സൂ​ര​ജ്.

മ​ന്ത്രി​യാ​ണ് തു​ക മു​ന്‍​കൂ​ര്‍ ന​ല്‍​കാ​ന്‍ ഉ​ത്ത​ര​വി​ട്ട​തെ​ന്നും റോ​ഡ്സ് ആ​ന്‍​ഡ് ബ്രി​ഡ്ജ​സ് ഡെ​വ​ല​പ്പ്മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍ എം​ഡി​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് ഹ​നീ​ഷാ​ണ് തു​ക അ​നു​വ​ദി​ക്കാ​ന്‍ ശു​പാ​ര്‍​ശ ചെ​യ്ത​തെ​ന്നു​മാ​യി​രു​ന്നു സൂ​ര​ജ് ആ​വ​ര്‍​ത്തി​ച്ച​ത്.

സൂ​ര​ജ് അ​ട​ക്ക​മു​ള്ള​വ​രു​ടെ റി​മാ​ന്‍​ഡ് കാ​ലാ​വ​ധി ഇ​ന്നു അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​ന്‍ കൊ​ണ്ടു​പോ​കു​ന്പോ​ഴാ​യി​രു​ന്നു പ്ര​തി​ക​ര​ണം. മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി അ​വ​ധി​യാ​യ​തി​നാ​ല്‍ കൊ​ച്ചി​യി​ല്‍ ന​ട​ക്കു​ന്ന ക്യാ​ന്പ് സിറ്റിംഗിലേക്കാണ് പ്ര​തി​ക​ളെ എ​ത്തി​ച്ച​ത്. പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ നി​ല​വി​ല്‍ ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

മേ​ല്‍​പാ​ലം നി​ര്‍​മി​ച്ച സ്വ​കാ​ര്യ ക​ന്പ​നി​ക്ക് മു​ന്‍​കൂ​റാ​യി പ​ണം ന​ല്‍​കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത് മ​ന്ത്രി​യാ​യി​രു​ന്ന ഇ​ബ്രാ​ഹിംകു​ഞ്ഞാ​ണെ​ന്നാ​ണു സൂ​ര​ജ് ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. കേ​സി​ല്‍ സൂ​ര​ജ് അ​ട​ക്കം നാ​ല് പ്ര​തി​ക​ളെ വി​ജി​ല​ന്‍​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഒ​രു​ത​വ​ണ ചോ​ദ്യം ചെ​യ്ത ഇ​ബ്രാ​ഹിം​കു​ഞ്ഞി​നോ​ട് വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ളാ​ല്‍ ഇ​ത് നീ​ണ്ടു പോ​വു​ക​യാണ്.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ര​ണ്ടാം​ഘ​ട്ട ചോ​ദ്യം ചെ​യ്യ​ല്‍ ഉ​ട​ന്‍ ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണു സൂ​ച​ന. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് വിജിലന്‍സ് കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *