ഇ​റാ​ന്‍ പി​ടി​ച്ചെ​ടു​ത്ത ബ്രി​ട്ടീ​ഷ് എണ്ണക്കപ്പലിലെ ഇന്ത്യക്കാർ ഉൾപ്പെടെ ഏ​ഴ് ജീ​വ​ന​ക്കാ​രെ വി​ട്ട​യ​ച്ചു

Share

ടെഹ്‌റാന്‍:സമുദ്ര നിയമം ലംഘിച്ചതിന്റെ പേരില്‍ ഇ​റാ​ന്‍ പി​ടി​ച്ചെ​ടു​ത്ത ബ്രി​ട്ടീ​ഷ് എ​ണ്ണ ടാ​ങ്ക​റി​ലെ ഇ​ന്ത്യ​ക്കാ​രു​ള്‍​പ്പെ​ടെ ഏ​ഴ് ജീ​വ​ന​ക്കാ​രെ വി​ട്ട​യ​ച്ചു. ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 5 ഇന്ത്യക്കാരെയും ഒരു ലാത്വിയ സ്വദേശിയെയും ഒരു റഷ്യന്‍ സ്വദേശിയെയുമാണ് മോചിപ്പിച്ചത്. ഇവര്‍ കപ്പലില്‍ നിന്നിറങ്ങി.മാ​നു​ഷി​ക​പ​രി​ഗ​ണ​ന​യി​ലാ​ണ് ജീ​വ​ന​ക്കാ​രെ വി​ട്ട​യ​ക്കു​ന്ന​തെ​ന്ന് ഇ​റാ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ക്താ​വ് അ​ബ്ബാ​സ് മൂ​സ​വി പ​റ​ഞ്ഞു. വിട്ടയക്കപ്പെട്ട ജീവനക്കാര്‍ക്ക് വേഗം തന്നെ ഇറാന്‍ വിടാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.

ജൂലൈ 19 ന് സൗദി തുറമുഖത്തേക്ക് പോവുകയായിരുന്ന ‘സ്റ്റെനാ ഇംപേരോ’എന്ന കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ വച്ചാണ് ഇറാന്‍ പിടിച്ചെടുത്തത്. കപ്പലില്‍ 18 ഇന്ത്യക്കാരുള്‍പ്പെടെ 23 ജീവനക്കാരാണ് ഉണ്ടായിരുന്നത്. അതില്‍ മൂന്ന് മലയാളികളും ഉണ്ടായിരുന്നു.

23 ജീവനക്കാരില്‍ ഇന്ത്യക്കാര്‍ക്കു പുറമേ റഷ്യ, ലാത്വിയ, ഫിലിപൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ് കപ്പലിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *