ചന്ദ്രയാൻ 2:വിക്രം ലാൻഡറിന്റെ സ്ഥാനം കണ്ടെത്തി

Share

ബംഗളൂരു: സോഫ്റ്റ് ലാൻഡിംഗിനിടെ കാണാതായ വിക്രം ലാൻഡറിന്‍റെ സ്ഥാനം കണ്ടെത്തി. ചന്ദ്രോപരിതലത്തിലുള്ള ലാൻഡറിന്‍റെ തെർമൽ ദൃശ്യങ്ങൾ ഓർബിറ്ററാണ് പകർത്തിയത്.

അതേസമയം, ലാൻഡറുമായുള്ള ആശയവിനിമയം പുനസ്ഥാപിക്കാനായില്ലെന്ന് ഇസ്രോ മേധാവി കെ. ശിവൻ അറിയിച്ചു. സോഫ്റ്റ് ലാൻഡിംഗിലൂടെ ച​ന്ദ്രോ​പ​രി​ത​ല​ത്തെ സ്പ​ർ​ശി​ക്കു​ന്ന​തി​നു നി​മി​ഷ​ങ്ങ​ൾ മു​മ്പ് ലാ​ൻ​ഡ​റും ഇ​സ്രോ കേ​ന്ദ്ര​വും ത​മ്മി​ലു​ള്ള ആ​ശ​യ​വി​നി​മ​യ ബ​ന്ധം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.

സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് പ്ര​ക്രി​യ ഏ​ക​ദേ​ശം 15 മി​നി​റ്റു​കൊ​ണ്ടു പൂ​ർ​ത്തി​യാ​കേ​ണ്ട​താ​യി​രു​ന്നു. ച​ന്ദ്രോ​പ​രി​ത​ല​ത്തി​ന് 2.1 കി​ലോ​മീ​റ്റ​ർ മു​ക​ളി​ൽ​വ​ച്ചാ​ണു ലാ​ൻ​ഡ​റി​ന്‍റെ ഗ​തി മാ​റു​ന്ന​തും ബ​ന്ധം ന​ഷ്ട​പ്പെ​ടു​ന്ന​തും.

Leave a Reply

Your email address will not be published. Required fields are marked *