പിഎസ്‌സി പരീക്ഷ തട്ടിപ്പ്:പ്രതികൾക്ക് വീണ്ടും പരീക്ഷ

Share

തിരുവനന്തപുരം: സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷാതട്ടിപ്പു കേസിലെ പ്രതികളായ നസീമും ശിവരഞ്ജിത്തും ജയിലില്‍ വീണ്ടും ‘പരീക്ഷ’ എഴുതും. ഇരുവര്‍ക്കും ജയിലില്‍ പരീക്ഷ നടത്താന്‍ ക്രൈംബ്രാഞ്ച് കോടതിയോട് അനുമതി തേടി. കോടതി നിര്‍ദേശപ്രകാരം പരീക്ഷാ തീയതി തീരുമാനിക്കും. ഇരുവരുടെയും ബൗദ്ധിക നിലവാരം പരിശോധിക്കുന്നതിനാണു മാതൃകാ പരീക്ഷ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നടത്തുന്നത്.

നേരത്തേ ജയിലിലെത്തി ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ചോദ്യപേപ്പറില്‍നിന്നുള്ള ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും ഇരുവര്‍ക്കും കൃത്യമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ജയിലില്‍ ഇവരെ സന്ദര്‍ശിച്ചവരെക്കുറിച്ച്‌ അന്വേഷിക്കാനും തീരുമാനിച്ചു.
യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​ക​ളാ​യ ശി​വ​ര​ഞ്ജി​ത്, ന​സീം, ഗോ​കു​ല്‍, സ​ഫീ​ര്‍, പ്ര​ണ​വ് എ​ന്നി​വ​രെ പ്ര​തി​ക​ളാ​ക്കി ഓ​ഗ​സ്റ്റ് എ​ട്ടി​നാ​ണ് ക്രൈം ​ബ്രാ​ഞ്ച് കേ​സ് എ​ടു​ത്ത​ത്. കേ​സി​ലെ അ​ഞ്ചാം പ്ര​തി​യും മു​ഖ്യ ആ​സൂ​ത്ര​ക​നു​മാ​യ മു​ന്‍ പോ​ലീ​സു​കാ​ര​ന്‍ ഗോ​കു​ലി​നെ മൂ​ന്നു ദി​വ​സ​ത്തെ ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ല്‍ ന​ല്‍​കി​യി​രു​ന്നു.

പ്രതികള്‍ക്ക് കോപ്പിയടിക്കാന്‍ സഹായം നല്‍കിയെന്ന് അഞ്ചാംപ്രതിയായ പൊലീസുകാരന്‍ ഗോകുല്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. പരീക്ഷ തുടങ്ങിയ ശേഷം ചോദ്യപേപ്പര്‍ ചോര്‍ന്ന് കിട്ടിയെന്നും പിഎസ്‍സി പരിശീലനകേന്ദ്രം നടത്തുന്ന ഒരു സുഹൃത്തിന്‍റെ സഹായത്തോടെ ഉത്തരങ്ങള്‍ അയച്ചുകൊടുത്തു എന്നുമായിരുന്നു ഗോകുലിന്‍റെ മൊഴി. എന്നാല്‍ ചോദ്യപേപ്പര്‍ ആരാണ് ചോര്‍ത്തി നല്‍കിയതെന്ന് അറിയില്ലെന്നും ഗോകുല്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *