മരുന്ന് മറിച്ച് വിറ്റ് പണം തട്ടൽ:ര​ണ്ടു ന​ഴ്സു​മാ​ര്‍ അ​റ​സ്റ്റി​ല്‍

Share

തി​രു​വ​ന​ന്ത​പു​രം: രോ​ഗി​യു​ടെ മ​രു​ന്നു മ​റി​ച്ചു​വി​റ്റു പ​ണ​മാ​ക്കി ത​ട്ടി​യെ​ടു​ത്ത​തി​ന് ര​ണ്ടു ന​ഴ്സു​മാ​ര്‍ അ​റ​സ്റ്റി​ല്‍. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ന​ഴ്സു​മാ​രാ​യ മീ​ര്‍, വി​ബി​ന്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ള്‍ വാ​ങ്ങി​യ 10,000ലേ​റെ രൂ​പ​യു​ടെ മ​രു​ന്നാ​ണ് ഇ​വ​ര്‍ മ​റി​ച്ചു​വി​റ്റ​ത്. മ​രു​ന്നു​ക​ള്‍ മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ല്‍‌ ന​ല്‍​കി പ​ണം വാ​ങ്ങു​ക​യാ​യി​രു​ന്നു.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​സ്‌ഐ ശ്രീ​കാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ത​ട്ടി​പ്പ് പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് വ്യ​ക്ത​മാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *