ഒ​രു രാ​ജ്യം, ഒ​രു ഭാ​ഷ:എതിർപ്പുമായി ഡി​എം​കെ

Share

ചെ​ന്നൈ:ഒ​രു രാ​ജ്യം, ഒ​രു ഭാ​ഷ എന്ന അ​മി​ത് ഷാ​യു​ടെ മു​ദ്രാ​വാ​ക്യ​ത്തി​നെ​തി​രെ ഡി​എം​കെ. വീ​ണ്ടും ഭാ​ഷാ സ​മ​ര​ത്തി​ന് ഒ​രു​ക്ക​മാ​ണെ​ന്ന് ഡി​എം​കെ അ​ധ്യ​ക്ഷ​ന്‍ എം.​കെ സ്റ്റാ​ലി​ന്‍ പ​റ​ഞ്ഞു. ഒ​രു രാ​ജ്യം, ഒ​രു ഭാ​ഷ വി​ഷ​യ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും സ്റ്റാ​ലി​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഹി​ന്ദി അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന​തി​നെ​തി​രെ ത​ങ്ങ​ള്‍ നി​ര​ന്ത​ര​സ​മ​ര​ത്തി​ലാ​ണ്. അ​മി​ത് ഷാ​യു​ടെ പ്ര​സ്താ​വ​ന ഞെ​ട്ട​ലു​ണ്ടാ​ക്കി. രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​ത്തെ ബാ​ധി​ക്കു​ന്ന പ്ര​സ്താ​വ​ന​യാ​ണി​ത്. അ​ദ്ദേ​ഹം പ്ര​സ്താ​വ​ന പി​ന്‍​വ​ലി​ക്കാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും സ്റ്റാ​ലി​ന്‍ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച ചേ​രു​ന്ന പാ​ര്‍​ട്ടി​യു​ടെ എ​ക്സി​ക്യു​ട്ടീ​വ് യോ​ഗ​ത്തി​ല്‍ വി​ഷ​യം ച​ര്‍​ച്ച ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

രാ​ജ്യ​ത്തെ ഒ​ന്നി​പ്പി​ക്കാ​ന്‍ ഹി​ന്ദി​ക്ക് ക​ഴി​യു​മെ​ന്നും ലോ​ക​ത്തി​നു മു​ന്നി​ല്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കാ​ന്‍ ഒ​രു ഭാ​ഷ ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നു​മാ​യി​രു​ന്നു അ​മി​ത് ഷാ​യു​ടെ വാ​ദം. ഹി​ന്ദി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ കൂ​ടി​യാ​യ കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ പ്ര​സ്താ​വ​ന.

Leave a Reply

Your email address will not be published. Required fields are marked *