മരട്:സര്‍ക്കാര്‍ നിർദേശം ലഭിക്കാതെ ഫ്ലാറ്റുടമകളെ ഒഴിപ്പിക്കില്ലെന്ന് നഗരസഭ

Share

കൊച്ചി:സര്‍ക്കാർ നിര്‍ദേശം ലഭിച്ചതിന് ശേഷം മാത്രമേ ഫ്ലാറ്റുടമകളെ ഒഴിപ്പിക്കുകയുള്ളുവെന്ന് നഗരസഭാ സെക്രട്ടറി ആരിഫ് ഖാന്‍.\അതേസമയം, മരടിലെ ഫ്ലാറ്റുകള്‍ ഒഴിയാന്‍ നഗരസഭ നല്‍കിയ സമയപരിധി നാളെ അവസാനിക്കുകയാണ്.

അനിശ്ചിതകാല സമരത്തിലേക്ക് ഫ്ലാറ്റുടമകള്‍ നീങ്ങിയതിനെ തുടർന്നാണ് നഗരസഭ പ്രശ്നം സര്‍ക്കാരിന് കൈമാറുന്നത്. നഗരസഭ പതിപ്പിച്ച നോട്ടീസിന് 12 ഫ്ലാറ്റുടമകള്‍ നല്‍കിയ മറുപടി ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയെന്നും ആരിഫ് ഖാന്‍ പറഞ്ഞു.

സുപ്രീം കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മരടിലെ അഞ്ച് ഫ്ലാറ്റുകളിലെ 357 കുടുംബങ്ങള്‍ ഒഴിഞ്ഞുപോകണമെന്നാണ് നഗരസഭ വ്യക്തമാക്കിയത്.

തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ചതിനെ തുടർന്നാണ് മരടിലെ അഞ്ച് ഫ്ളാറ്റുകൾ പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിനെതിരെ ഫ്ലാറ്റുടമകൾ ഹർജി സമർപ്പിച്ചിരുന്നെങ്കിലും കോടതി അവ തള്ളുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *