പ​ബ്ജി ക​ളി​ക്കു​ന്ന​തു വി​ല​ക്കി:മകൻ പിതാവിനെ വെട്ടിനുറുക്കി

Share

ബം​ഗ​ളു​രു: പ​ബ്ജി ക​ളി​ക്കു​ന്ന​തു വി​ല​ക്കി​യ പി​താ​വി​നെ മകൻ ക്രൂ​ര​മാ​യി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി.വ​ട​ക്ക​ന്‍ ക​ര്‍​ണാ​ട​ക​യി​ലെ ബെ​ലഗാ​വി ക​ക്കാ​ട്ടി​യി​ല്‍ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ച അ​ഞ്ചോ​ടെ​യാ​ണു സം​ഭ​വം.പോ​ളി​ടെ​ക്നി​ക് വി​ദ്യാ​ര്‍​ഥി​യാ​ണു പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

സി​ദ്ധേ​ശ്വ​ര്‍ ന​ഗ​റി​ല്‍ താ​മ​സി​ക്കു​ന്ന റി​ട്ട. ഹെ​ഡ് കോ​ണ്‍​സ്റ്റ​ബ്ള്‍ ശ​ങ്ക​ര്‍ ദേ​വ​പ്പ കു​ന്പാ​റാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ളു​ടെ മ​ക​ന്‍ ര​ഘു​വീ​ര്‍ കു​ന്പാ​റി​നെ ക​ക്കാ​ട്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

യു​വാ​വു പു​ല​ര്‍​ച്ച​വ​രെ പ​ബ്ജി ഗെ​യിം ക​ളി​ക്കു​ന്ന​തു പ​തി​വാ​യ​തി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നു ഞാ​യ​റാ​ഴ്ച രാ​ത്രി പി​താ​വു മൊ​ബൈ​ല്‍ ഫോ​ണ്‍ പി​ടി​ച്ചു​വാ​ങ്ങി. ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യ ര​ഘു​വീ​ര്‍ കു​ടും​ബാം​ഗ​ങ്ങ​ളെ മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ട​ശേ​ഷം പി​താ​വി​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പി​താ​വി​ന്‍റെ ത​ല​യും കാ​ലും മ​ക​ന്‍ വെ​ട്ടി​മു​റി​ച്ചു.

അ​യ​ല്‍​ക്കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ചാ​ണു പോ​ലീ​സ് വീ​ട്ടി​ലെ​ത്തു​ന്ന​തും യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തും. മൂ​ന്നു മാ​സം മു​ന്പാ​ണു ശ​ങ്ക​ര്‍ സ​ര്‍​വീ​സി​ല്‍​നി​ന്നു വി​ര​മി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *