ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

Share

അ​ഞ്ച​ല്‍: ഭാ​ര്യ​യെ വെ‌​ട്ടി​ക്കൊ​ല​പ്പെ‌​ടു​ത്തി​യ ശേഷം ഭർത്താവ് ജീവനൊടുക്കി. അ​ഞ്ച​ല്‍ ത​ടി​ക്കാ‌​ട് അ​മൃ​താ​ല​യ​ത്തി​ല്‍ ജ​യ​ന്‍ (41) ആ​ണ് ഭാ​ര്യ​ ലേ​ഖ​യെ (39) വെ​ട്ടി​ക്കൊ​ല​പ്പെ‌​ടു​ത്തി​യ​ശേ​ഷംവിഷം കഴിച്ചു ആത്മഹത്യാ ചെയ്തത്.

ലേ​ഖ​യു​ടെ മൃ​ത​ദേ​ഹം നി​ല​ത്ത് തു​ണി​യി​ല്‍ ര​ക്ത​ത്തി​ല്‍ കു​ളി​ച്ചു​കി‌​ട​ക്കു​ന്ന​ നി​ല​യി​ലും ജ​യ​ന്‍റെ മൃ​ത​ദേ​ഹം ക​ട്ടി​ലി​ലു​മാ​ണ് കാ​ണ​പ്പെ‌​ട്ട​ത്. ഭാ​ര്യ​യെ വെ‌​ട്ടി​ക്കൊ​ല​പ്പെ‌​ടു​ത്തി​യ​ശേ​ഷം ജയന്‍ വി​ഷം ക​ഴി​ച്ചു​ മ​രി​ച്ച​താണെന്ന് പോ​ലീ​സ് വ്യക്തമാക്കി.

ഇ​ന്ന് പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് സം​ഭ​വം. ലേ​ഖ​​യു‌​ടെ മു​ഖ​ത്തും ത​ല​യി​ലും വെ‌​ട്ടേ​റ്റിട്ടുണ്ട്. ലേ​ഖ​യു​ടെ ര​ണ്ടാം വി​വാ​ഹ​മാ​യി​രു​ന്നു. ഇ​വ​ര്‍​ക്ക് മ​ക്ക​ളി​ല്ല. സം​ശ​യ​രോ​ഗ​ത്തി​ന് അ​ടി​മ​യാ​യി​രു​ന്നു ജ​യ​നെ​ന്നാ​ണ് പ​രി​സ​ര​വാ​സി​ക​ളി​ല്‍​നി​ന്ന് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം.

അ​ഞ്ച​ല്‍ സി​ഐ സി​.എ​ല്‍. സു​ധീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന‌​ട​ത്തി മൃ​ത​ദേ​ഹം അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Leave a Reply

Your email address will not be published. Required fields are marked *