മരട് വിഷയം:ഫ്ലാറ്റുടമകൾക്ക് പിന്തുണയുമായി റിട്ടയേര്‍ഡ് ജസ്റ്റീസ് ബി. കെമാല്‍ പാഷ

Share

കൊച്ചി: മരട് ഫ്‌ളാറ്റുടമകൾക്ക് പിന്തുണയുമായി റിട്ടയേര്‍ഡ് ജസ്റ്റീസ് ബി. കെമാല്‍ പാഷ. അനധികൃതമായിട്ടാണ് ഫ്‌ളാറ്റിന്റെ നിര്‍മ്മാണം നടന്നതെങ്കില്‍ അതിനു ഫ്‌ളാറ്റ് ഉടകള്‍ എങ്ങനെ ഉത്തരവാദികളാകുമെന്നാണ് കെമാല്‍ പാഷ ചോദിക്കുന്നത്.

പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട ഫ്‌ളാറ്റിലെ താമസക്കാരെ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

താമസക്കാരുടെ വാദം കേള്‍ക്കാതെ ഫ്‌ളാറ്റ് പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട നടപടി ശരിയല്ലെന്നും നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തു നികുതിയടച്ച്‌ തന്നെയാണ് ഓരോരുത്തരും ഫ്‌ളാറ്റില്‍ താമസിക്കുന്നതെന്നും കോടതി വിധിയില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യരുടെ സങ്കടം കേള്‍ക്കാതിരിക്കരുത്. ഫ്‌ളാറ്റുടമകളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം,അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *